വറുത്തരച്ച കടലക്കറിക്കൊപ്പം സോഫ്റ്റ് പൊൻകതിർ പുട്ട്
1. പൊൻകതിർ പുട്ടുപൊടി – ഒരു ഗ്ലാസ് 2. ഉപ്പ് – പാകത്തിന് 3. തേങ്ങാ ചുരണ്ടിയത് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ 1 ഗ്ലാസ് പൊൻകതിർ പുട്ടുപൊടിയിൽ 1 ഗ്ലാസ് വെള്ളവും , ആവശ്യത്തിന് ഉപ്പും , തേങ്ങ ചുരണ്ടിയതും േചർത്ത് കുഴച്ച് 20 മിനിറ്റ് വയ്ക്കുക. ∙ശേഷം കൈകൊണ്ടു പൊടിച്ച് ചുരണ്ടിയ തേങ്ങ

1. പൊൻകതിർ പുട്ടുപൊടി – ഒരു ഗ്ലാസ്
2. ഉപ്പ് – പാകത്തിന്
3. തേങ്ങാ ചുരണ്ടിയത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ 1 ഗ്ലാസ് പൊൻകതിർ പുട്ടുപൊടിയിൽ 1 ഗ്ലാസ് വെള്ളവും , ആവശ്യത്തിന് ഉപ്പും , തേങ്ങ ചുരണ്ടിയതും േചർത്ത് കുഴച്ച് 20 മിനിറ്റ് വയ്ക്കുക.
∙ശേഷം കൈകൊണ്ടു പൊടിച്ച് ചുരണ്ടിയ തേങ്ങ ആവശ്യാനുസരണം ഇട്ട് , 5 മിനിറ്റ് ആവിയിൽ വേവിക്കുക.
∙ കടലക്കറിക്കൊപ്പം ചൂടോടെ വിളമ്പാം.
വറുത്തരച്ച കടലക്കറി
1. കടല – ഒരു കപ്പ്, എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തത്
തേങ്ങാക്കൊത്ത് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
2. തേങ്ങ – അരമുറി, ചുരണ്ടിയത്
വറ്റൽമുളക് – 10, കഷണങ്ങളാക്കിയത്
മല്ലി – ഒരു വലിയ സ്പൂൺ
കുരുമുളകുമണി – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – ഒന്ന്
ഏലയ്ക്ക – ഒന്ന്
വെളുത്തുള്ളി – രണ്ട് വലിയ അല്ലി
ചുവന്നുള്ളി – രണ്ട്, രണ്ടാക്കി മുറിച്ചത്
3. മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
5. കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്, രണ്ടാക്കി മുറിച്ചത്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ കടലയും തേങ്ങാക്കൊത്തും ഉപ്പും ചേർത്ത് ഒരു പ്രഷർ കുക്കറിലാക്കി വേവിക്കുക.
∙ തേങ്ങ ചുരണ്ടിയത്. വറ്റൽമുളക്, മല്ലി, കുരുമുളകുമണി, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ഒരു പാനിലാക്കി എണ്ണയൊഴിക്കാതെ മൂപ്പിക്കുക.
∙ തേങ്ങ മൂത്തു നിറം മാറിത്തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി മഞ്ഞൾപൊടിയും പെരുംജീരകം പൊടിച്ചതും ചേർത്ത് ഇളക്കുക. അധികം മൂപ്പിക്കരുത്.
∙ ഈ മിശ്രിതം മിക്സിയിലാക്കി അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക.
∙ വെന്ത കടലയിലേക്ക് അരപ്പു ചേർത്ത്, ഉപ്പ് പാകത്തിനാക്കി തിളപ്പിക്കുക. ചാറ് കുറുകി വരണം.
∙ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ യഥാക്രമം ചേർത്ത് മൂപ്പിച്ച് കടലക്കറിയിൽ ചേർത്തിളക്കി പൊൻകതിർ പുട്ടിനൊപ്പം വിളമ്പാം.