മനോഹരമായ പട്ടുസാരിയും മുകളിൽ സ്വർണ്ണാഭരണങ്ങളും; കൊതിപ്പിക്കുന്ന ‘സാരി’ കേക്ക് വൈറൽ
കാഴ്ചയ്ക്ക് ഉഗ്രൻ പട്ടുസാരിയും മുകളിൽ സ്വർണ്ണാഭരണങ്ങൾ നിരത്തിവച്ചതുമാണെന്നേ തോന്നൂ... എന്നാൽ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അതൊരു ഉഗ്രൻ കേക്ക് ആണെന്ന്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ പട്ടുസാരി കേക്ക്. മഹാരാഷ്ട്രയിലെ പൈഥനി സാരിയും ട്രഡീഷണൽ കോലാപുരി ജ്വല്ലറിയുമാണ് കൊതിയൂറും കേക്കിന്റെ ഡിസൈൻ ആയിരിക്കുന്നത്.
പുണെ മാരിയറ്റിലെ ഷെഫ് തൻവി പൽഷിക്കറാണ് മനോഹരമായ കേക്ക് തയാറാക്കിയത്. ട്രഡീഷണൽ നെയ്ത്തു സാരിയുടെ മോഡലിൽ കേക്ക് ഒരുക്കിയത് മഹാരാഷ്ട്രയിലെ സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കുമുളള ആദരവാണെന്ന് ഷെഫ് തൻവി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ADVERTISEMENT
മുട്ട ചേർക്കാത്ത ചോക്ലേറ്റ് സ്പോഞ്ചും ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഷുഗർ പേസ്റ്റുമാണ് കേക്കിന്റെ പ്രധാന ചേരുവകൾ. രണ്ടു ദിവസം കൊണ്ടാണ് അഞ്ച് കിലോഗ്രാം തൂക്കം വരുന്ന കേക്ക് തയാറാക്കിയത്. വിഡിയോ കാണാം;
ADVERTISEMENT
ADVERTISEMENT