ഞെട്ടിക്കുന്ന രുചി വൈവിധ്യങ്ങളാണ് ഇപ്പോഴത്തെ ഫൂഡ് ട്രെൻഡ്. മാഗി മിൽക്ക് ഷെയ്ക്ക്, തണ്ണിമത്തനൊപ്പം കടുക് സോസ്, ഫുൾജാർ സോഡ, പായസം കേക്ക് തുടങ്ങി വെറൈറ്റി രുചികളുടെ നിരയിലേക്ക് മറ്റൊരു വിഭവം കൂടിയെത്തുന്നു. ഓറിയോ പക്കോഡ എന്നാണ് വിഭവത്തിന്റെ പേര്. അഹമ്മദാബാദിലെ ഒരു ഭക്ഷണശാലയിലാണ് ഓറിയോ ബിസ്കറ്റ് പക്കോഡ തയാറാക്കുന്നത്. ഫൂഡ് വ്ലോഗർ അമർ സിഹോരിയാണ് സോഷ്യൽ മീഡിയയിലൂടെ ഓറിയോ ബിസ്കറ്റ് പക്കോഡ പങ്കുവച്ചിരിക്കുന്നത്.

കടലമാവു കൊണ്ടു തയാറാക്കുന്ന മാവിൽ ഓറിയോ ബിസ്ക്കറ്റ് മുക്കി എണ്ണയിൽ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം ആവിയിൽ വേവിച്ചെടുത്ത പച്ചമുളകു സോസും ചേർക്കുന്നു. മുതിർന്നവർക്ക് ഈ രുചി അത്ര ഇഷ്ടപ്പെടില്ലെന്നും എന്നാൽ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന രുചിയാണിതെന്നും അമർ പറയുന്നു. വിഡിയോ കാണാം;  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT