ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പ് പൊടി- 1 കപ്പ്
ശർക്കര- ആവശ്യത്തിന്
നേന്ത്രപ്പഴം -2
തേങ്ങാ ചിരകിയത് - 1 കപ്പ്
ബേക്കിംഗ് സോഡ- അര ടീസ്പൂൺ
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
പഞ്ചസാര - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
നെയ്യ്  -2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
മുന്തിരി - ആവശ്യത്തിന്
ബട്ടർ - ആവശ്യത്തിന്
വാനില എസ്സെൻസ് - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ശർക്കരപാനി തയ്യാറാക്കി ചൂടാറാൻ വെക്കുക. മറ്റൊരു പാത്രത്തിൽ 2 ടീസ്പൂൺ നെയ്യിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ചേർത്തു മൂപ്പിച്ചെടുക്കുക, അതിലേക്ക് 1 കപ്പ് തേങ്ങാ ചിരകിയതും ചെറിയ കഷ്ണങ്ങളായി അരിഞ്ഞ നേന്ത്രപ്പഴവും കൂടി ചേർത്തു ഇളക്കി എടുക്കുക..ഇതേ സമയം അൽപം പഞ്ചസാരയും 1 നേന്ത്രപ്പഴവും കൂടി മിക്സിയിൽ അരച്ചെടുക്കുക..മറ്റൊരു പാത്രത്തിൽ     1 കപ്പ് ഗോതമ്പുപൊടിയിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയും, 1 ടിസ്പൂൺ ബേക്കിംഗ് പൗഡറും, ആവശ്യത്തിന്  ഉപ്പും ചേർത്ത്‌  മിക്സ് ചെയ്യുക. ഇതിലേക്ക് തയ്യാറാക്കി വെച്ച പഴം മിക്സും കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക. അതിലേക്ക്  ശർക്കര പാനിയും ആവശ്യാനുസരണം വാനില എസ്സെൻസ് കൂടി ചേർക്കുക .. അതിലേക്ക് നെയ്യിൽ വറുത്തെടുത്ത പഴം, അണ്ടിപ്പരിപ്പ്, തേങ്ങാ എന്നിവ കൂടി ചേർത്തിളക്കുക . ഇത് വാഴയില വെച്ച പാത്രത്തിൽ ബട്ടർ പുരട്ടിയ ശേഷം  25 മിനുട്ടോളം ആവിയിൽ വേവിച്ചെടുക്കുക...രുചികരമായ ഹെൽത്തി ഗോതമ്പ്  കേക്ക് തയ്യാറായി..

ADVERTISEMENT
ADVERTISEMENT