നാടൻ രുചിയിൽ ചെറുചേമ്പും ചാളയും, ഒരുഗ്രൻ കോംബോ
നാടൻ തനിമ വിളിച്ചോതുന്ന ചെറുചേമ്പും ചാളയും. ഉച്ചയ്ക്കും വൈകീട്ടും ഒരുപോലെ മനസ്സറിഞ്ഞ കഴിക്കാൻ പായുന്ന അടാർ വിഭവം. ആവശ്യമായ ചേരുവകൾ 1. ചാള – ഒരു കിലോ 2. കുടംപുളി – മൂന്നു ചുള 3. ചെറുചേമ്പ് – അരക്കിലോ 4. മുളകുപൊടി – ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് ചുവന്നുള്ളി – 10 എണ്ണം

നാടൻ തനിമ വിളിച്ചോതുന്ന ചെറുചേമ്പും ചാളയും. ഉച്ചയ്ക്കും വൈകീട്ടും ഒരുപോലെ മനസ്സറിഞ്ഞു കഴിക്കാൻ പറ്റുന്ന അടാർ വിഭവം.
ആവശ്യമായ ചേരുവകൾ
1. ചാള – ഒരു കിലോ
2. കുടംപുളി – മൂന്നു ചുള
3. ചെറുചേമ്പ് – അരക്കിലോ
4. മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചുവന്നുള്ളി – 10 എണ്ണം
കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്
വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചാള വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കണം.∙ കുടംപുളി രണ്ടു കപ്പ് വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
∙ ചെറുചേമ്പു കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ചു വയ്ക്കണം.
∙ അതിലേക്കു നാലാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ചു വയ്ക്കണം.
∙ 10 മിനിറ്റിനു ശേഷം ഇതിലേക്കു പുളിയും വെള്ളവും ചേർത്തു വേവിക്കുക.
∙ ചേമ്പ് മുക്കാൽ വേവാകുമ്പോൾ ചാള വൃത്തിയാക്കിയതും ചേർത്തു നന്നായി വേവിച്ചെടുക്കണം.
Rosy Varghese, Chalakkudy