കഴിക്കാം അടിപൊളി ബാംബിനോ കോക്കനട്ട് വെർമിസെല്ലി
കേരളത്തിന്റെ പ്രിയ വിഭവങ്ങൾ ഇനി ഗോതമ്പിന്റെ നന്മയോടെ ആസ്വദിക്കാം.അരിയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതു കൊണ്ട് തന്നെ രുചി കളയാതെ ആരോഗ്യം സംരക്ഷിക്കാം. പ്രമേഹ രോഗികൾക്ക് ഇത് വളരെ ഉത്തമമാണ്. ആവശ്യമായ ചേരുവകൾ ബാംബിനോ വെർമിസെല്ലി - 1 കപ്പ് ചിരകിയ തേങ്ങ - ഒരു കപ്പ് നെയ്യ് - 2 ടേബിൾസ്പൂൺ കശുവണ്ടി

കേരളത്തിന്റെ പ്രിയ വിഭവങ്ങൾ ഇനി ഗോതമ്പിന്റെ നന്മയോടെ ആസ്വദിക്കാം. അരിയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതു കൊണ്ട് തന്നെ രുചി കളയാതെ ആരോഗ്യം സംരക്ഷിക്കാം.
പ്രമേഹ രോഗികൾക്ക് ഇത് വളരെ ഉത്തമമാണ്.
ആവശ്യമായ ചേരുവകൾ
ബാംബിനോ വെർമിസെല്ലി - 1 കപ്പ്
ചിരകിയ തേങ്ങ - ഒരു കപ്പ്
നെയ്യ് - 2 ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ് - 1/4 കപ്പ്
ഉണക്കമുന്തിരി - കാൽ കപ്പ്
കടുക് -1 ടീസ്പൂൺ
ജീരകം - 1 ടിസ്‌പൂൺ
പച്ചമുളക് - 2 എണ്ണം (നേർപ്പിച്ച് അരിഞ്ഞത്)
കറിവേപ്പില - ആവിശ്യത്തിന്
ഉപ്പ് - പാകത്തിന്
മല്ലിയില - അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു കഴിഞ്ഞാൽ ബാമ്പിനോ വെർമിസെല്ലി ചേർത്ത് മൃദുവാകുന്നതു വരെ വേവിക്കുക. വെർമിസെല്ലി വെന്തു കുഴയരുത്. അതിനു ശേഷം ഊറ്റിയെടുത്ത് തണുത്ത വെള്ളത്തിൽ കഴുകി മാറ്റി വയ്ക്കുക.
. ഒരു പാനിൽ ഇടത്തരം തീയിൽ നെയ്യ് ചൂടാക്കുക. തേങ്ങ ചിരകിയത് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുക്കുക. കരിഞ്ഞു പോകാതിരിക്കാൻ നിരന്തരം ഇളക്കി കൊടുക്കണം. അത് മാറ്റിയ ശേഷം അതെ പാനിൽ കടുക്, ജീരകം എന്നിവ പൊട്ടിക്കുക. പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർക്കുക. നല്ല മണം വരും വരെ ഏകദേശം ഒരു മിനിറ്റ് വഴറ്റുക.
. വേവിച്ച വെർമിസെല്ലി മസാലകൾക്കൊപ്പം ചേർത്ത് നന്നായി ഇളക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കുക.
. ആവശ്യത്തിനനുസരിച്ച് ഉപ്പും ചേർക്കുക. വെന്ത ശേഷം ചെറുതായി അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കുക.
കൊതിപ്പിക്കുന്ന മണവുമായി തേങ്ങ വെർമിസൈല്ലി തയാറായിക്കഴിഞ്ഞു.