എരിവും പുളിയും പാകത്തിന് ചേർന്ന മത്തിക്കുറുക്ക് നോമ്പ് തുറന്നതിനു ശേഷം നാവിലെ രുചി മുകുളങ്ങളെ ഉണർത്താൻ സഹായിക്കുന്നു. ഒപ്പം ആരോഗ്യത്തിന് ഉത്തമമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. പത്തിരി, പൊറോട്ട, അല്ലെങ്കിൽ നെയ്‌ചോറ് എന്നിവയോടൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണിത്. ആവശ്യമായ

എരിവും പുളിയും പാകത്തിന് ചേർന്ന മത്തിക്കുറുക്ക് നോമ്പ് തുറന്നതിനു ശേഷം നാവിലെ രുചി മുകുളങ്ങളെ ഉണർത്താൻ സഹായിക്കുന്നു. ഒപ്പം ആരോഗ്യത്തിന് ഉത്തമമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. പത്തിരി, പൊറോട്ട, അല്ലെങ്കിൽ നെയ്‌ചോറ് എന്നിവയോടൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണിത്.

ആവശ്യമായ ചേരുവകൾ 
1. മത്തി (ചാള) – അരക്കിലോ
2. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
3. ഉലുവ – ഒരു ചെറിയ സ്പൂൺ
ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, കീറിയത്
കറിവേപ്പില – ഒരു വലിയ സ്പൂൺ
തക്കാളി – ഒന്ന്, അരിഞ്ഞത്
4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. അരിപ്പൊടി – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കണം.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു മയത്തിൽ അരച്ച നാലാമത്തെ ചേരുവ ചേർത്തിളക്കണം.
∙ നന്നായി തിളയ്ക്കുമ്പോൾ മീനും ചേർത്തിളക്കുക.
∙ ചാറു കുറുകി വരുമ്പോൾ അരിപ്പൊടി അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ചെറുതീയിൽ വച്ചു മത്തി മുഴുവൻ ഉടഞ്ഞു കുറുകി വരുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.

(മത്തി വറുക്കുമ്പോൾ പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം കറിവേപ്പില തണ്ടോടു കൂടി നിരത്തുക. ഇതിൽ മീനിട്ടു വറുത്താൽ അടിയില്‍ പിടിക്കില്ല, രുചിയും കൂടും)

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
Spicy and Tangy Mathi Kurukku: A Kerala Iftar Delight:

Mathi Kurukku is a spicy and tangy sardine curry that awakens taste buds, ideal for breaking fasts and packed with healthy Omega-3 fatty acids. This delicious Kerala fish curry pairs perfectly with pathiri, porotta, or ghee rice, offering a flavorful and nutritious meal.