മലബാറിലെ തനത് രുചിയിൽ തയ്യാറാക്കിയ ചെമ്മീൻ ബിരിയാണി. ചെറിയ കൈമ അരിയുടെ മണവും, അധികം എരിവില്ലാത്തതും മസാലകൾ കൃത്യമായി പിടിച്ചതുമായ ചെമ്മീൻ മസാലയും ഇതിന്റെ പ്രത്യേകതയാണ്. വറുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് ദം ചെയ്തെടുക്കുന്ന ഈ ബിരിയാണി ഒരു യഥാർത്ഥ മലബാർ വിരുന്നാണ്. ആവശ്യമായ ചേരുവകൾ

മലബാറിലെ തനത് രുചിയിൽ തയ്യാറാക്കിയ ചെമ്മീൻ ബിരിയാണി. ചെറിയ കൈമ അരിയുടെ മണവും, അധികം എരിവില്ലാത്തതും  മസാലകൾ കൃത്യമായി പിടിച്ചതുമായ ചെമ്മീൻ മസാലയും ഇതിന്റെ പ്രത്യേകതയാണ്. വറുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് ദം ചെയ്തെടുക്കുന്ന ഈ ബിരിയാണി ഒരു യഥാർത്ഥ മലബാർ വിരുന്നാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
ചെമ്മീൻ: 500 ഗ്രാം 
കൈമ അരി-  2 കപ്പ് 
സവാള: 4 എണ്ണം 
തക്കാളി: 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 2 ടേബിൾസ്പൂൺ
പച്ചമുളക്: 4-6 എണ്ണം
തൈര്: 1/4 കപ്പ്
മല്ലിയില, പുതിനയില: ആവശ്യത്തിന്
നെയ്യ്/എണ്ണ: ആവശ്യത്തിന്
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ 
മുളകുപൊടി-1 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ 
പെരുംജീരകം പൊടിച്ചത് -1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 
ഉണക്കമുന്തിരി- ആവശ്യത്തിന് 
വറുത്ത സവാള- ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. കഴുകി വൃത്തിയാക്കിയ ചെമ്മീനിൽ അല്പം മഞ്ഞൾപ്പൊടി, മുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് 20 മിനിറ്റ് വയ്ക്കുക..
. അരി കഴുകി 30 മിനിറ്റ് കുതിർക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഉപ്പ് എന്നിവ ചേർത്ത് അരി 3/4 ഭാഗം വേവിച്ച് ഊറ്റിവയ്ക്കുക..
. ഒരു ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും വറുത്ത് മാറ്റിവയ്ക്കുക..
. ബാക്കിയുള്ള എണ്ണയിൽ സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക..
. തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വേവിക്കുക. ഇതിലേക്ക് മസാലപ്പൊടികളും തൈരും ചേർത്ത് ഇളക്കുക..
. മാരിനേറ്റ് ചെയ്ത ചെമ്മീൻ ഇതിലേക്ക് ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. വെള്ളം അധികം ചേർക്കേണ്ടതില്ല..
. ഒരു വലിയ പാത്രത്തിന്റെ അടിയിൽ അല്പം നെയ്യ് തടവുക. ആദ്യം പകുതി ചോറ് നിരത്തുക. അതിനു മുകളിൽ ചെമ്മീൻ മസാല ചേർക്കുക. ബാക്കിയുള്ള ചോറ് മുകളിൽ നിരത്തി വറുത്ത സവാള, മല്ലിയില, അണ്ടിപ്പരിപ്പ് എന്നിവ കൊണ്ട് അലങ്കരിക്കുക..
. പാത്രം നന്നായി അടച്ച് 15-20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്യുക.. 
. രുചികരമായ ചെമ്മീൻ ബിരിയാണി തയ്യാറായി.  ചൂടോടെ റൈത്തയ്ക്കും പപ്പടത്തിനുമൊപ്പം വിളമ്പാം.

ADVERTISEMENT
Authentic Malabar Prawn Biryani Recipe:

Malabar Prawn Biryani is an authentic Kerala delicacy featuring fragrant Kaima rice and a mildly spiced, perfectly seasoned prawn masala. This flavorful dum biryani, enriched with fried onions, cashews, and raisins, offers a true taste of Malabar.