രുചിക്കൂട്ടായി കൊഴുക്കട്ടയും ചമ്മന്തിയും...
കൊഴുക്കട്ടയ്ക്ക് കൂട്ടായി നല്ല തേങ്ങാ ചമ്മന്തിയും...ഹെല്‍ത്തി റെസിപ്പിക്ക് ആരോഗ്യ വഴി പരീക്ഷിക്കാം നിങ്ങള്‍ക്കും... കൊഴുക്കട്ടയ്ക്ക് -1. വെള്ളം – നാലരക്കപ്പ് 2. ഉപ്പ് – പാകത്തിന്- വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ- 3. അരിപ്പൊടി – മൂന്നു കപ്പ്- 4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

കൊഴുക്കട്ടയ്ക്ക്
1. വെള്ളം – നാലരക്കപ്പ്
2. ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
3. അരിപ്പൊടി – മൂന്നു കപ്പ്
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ചമ്മന്തിക്ക്
5. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ചുവന്നുള്ളി – രണ്ട്
വറ്റൽമുളക് – മൂന്ന്
ഉപ്പ്, വെള്ളം – പാകത്തിന്
6. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
7. കടുക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ വെള്ളം ഉപ്പും വെളിച്ചെണ്ണയും ചേർത്തു തിളപ്പിക്കുക.
∙ ഇത് അരിപ്പൊടിയിൽ കുറേശ്ശെ ചേർത്തു കട്ട കെട്ടാതെ ഇളക്കി ഒരു സ്പൂൺ കൊണ്ടു നന്നായി യോജിപ്പിക്കുക.
∙ അരിപ്പൊടി ചെറുചൂടോടെ കുഴച്ച് മയപ്പെടുത്തി തേങ്ങ ചുരണ്ടിയതും േചർത്തു നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കുക. ഇത് ആവിയിൽ വേവിച്ചു വയ്ക്കണം.
∙ ചമ്മന്തി തയാറാക്കാൻ അഞ്ചാമത്തെ ചേരുവ അരയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിക്കുക. ഇതിലേക്കു തേങ്ങ അരച്ചതും പാകത്തിനു വെള്ളവും ചേ ർത്തു ചൂടാക്കുക. ചമ്മന്തി തിളയ്ക്കരുത്. ചൂടാവുകയേ പാ ടുള്ളൂ. നീണ്ടു പോകാതെ കുറുകിയ പരുവത്തിൽ വാങ്ങുക.
∙ തയാറാക്കിയ കൊഴുക്കട്ട ചമ്മന്തിയിൽ ചേർത്തു വിളമ്പാം.
തയാറാക്കിയത്- ശില്‌പ ബി. രാജ്
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. എസ്. ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി