അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ട് കുട്ടിക്കുറുമ്പുകൾ. വിഡിയോ കാണാം
‘ഒരു ലൈം ജ്യൂസ് എടുത്തേ’ എന്നു പറഞ്ഞാൽ രണ്ടു മുന്തിരി കൂടി അടിച്ചു ചേർത്ത് ഉഷാറാക്കി പിങ്ക് ലൈം ആയേ ഇവർ വിളമ്പൂ.... ഓരോ ദിവസവും പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നതാണ് ഹോബി. വീട്ടിലെ ആറുപേർക്ക് നൂറു തരത്തിൽ ഭക്ഷണം വേണമെന്നു പറഞ്ഞാലും റെഡി. ഇങ്ങനെ പാചകം കരളിൽ കൊരുത്തിട്ട, മലബാറിലെ 10 മൊഞ്ചത്തിമാർ

‘ഒരു ലൈം ജ്യൂസ് എടുത്തേ’ എന്നു പറഞ്ഞാൽ രണ്ടു മുന്തിരി കൂടി അടിച്ചു ചേർത്ത് ഉഷാറാക്കി പിങ്ക് ലൈം ആയേ ഇവർ വിളമ്പൂ.... ഓരോ ദിവസവും പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നതാണ് ഹോബി. വീട്ടിലെ ആറുപേർക്ക് നൂറു തരത്തിൽ ഭക്ഷണം വേണമെന്നു പറഞ്ഞാലും റെഡി. ഇങ്ങനെ പാചകം കരളിൽ കൊരുത്തിട്ട, മലബാറിലെ 10 മൊഞ്ചത്തിമാർ ചേർന്നൊരു വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങി. ഏഴു വർഷം പിന്നിടുമ്പോഴും എരിവും പുളിയും മധുരവുമുള്ള ആ വിശേഷങ്ങൾ ആവി പറത്തി ചൂടോടെ തന്നെയുണ്ട്. വീട്ടമ്മമാരും ഡോക്ടർമാരും എൻജിനീയേഴ്സും സർക്കാർ ഉദ്യോഗസ്ഥരുമടക്കം115 സ്ത്രീകളുണ്ട് ‘രസോയി’ വാട്സ്ആപ് കൂട്ടായ്മയിലിപ്പോൾ.
കോളജിൽ പഠിക്കുന്ന പെൺകുട്ടികൾ മുതൽ 60 കഴിഞ്ഞ മുത്തശ്ശിമാർ വരെ ഗ്രൂപ്പിൽ സജീവം. ഒട്ടുമിക്ക ഫൂഡ് ഫെസ്റ്റിലും രസോയി ടീമിന്റെ കൗണ്ടറുണ്ടാകും എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ‘‘ഗ്രൂപ്പിൽ ഉള്ള മെംബേഴ്സ് സജസ്റ്റ് ചെയ്യുന്നവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കൂ. ഒരു വിഭവം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ രണ്ടു പേർ അതു പരീക്ഷിച്ച് മാർക്ക് നൽകണം. നല്ല സ്കോർ ലഭിക്കുന്നവ മറ്റുള്ളവർക്ക് അയച്ചു നൽകും.’’ മുഖമേതായാലും ആധികാരികത മുഖ്യം എന്ന് ഗ്രൂപ് അഡ്മിൻ ആയ റഫീത് മുഹമ്മദ്. ഷബാന, ഷബ്സ്, ജീന, ആമിന, രജുല, ഷീന, നസിയ, ദിവ്യ എന്നിവരാണ് മറ്റു മുഖ്യ സാരഥികൾ.
പക്ഷേ, ലോക് ഡൗൺ ഡെയ്സിൽ താരമായത് ഇവരാരുമല്ല, ഇവരുടെ മക്കളാണ്. മൂന്നര വയസ്സുകാരി മുതൽ പതിനാറുകാരി വരെ അടുക്കളയിൽ അമ്മയെ വെല്ലുന്ന കുക്കായി. കുട്ടികൾ ഇത്ര ഇഷ്ടത്തോടെ പാചകം ചെയ്യുമോ? എന്നു ചോദിക്കുന്നതിൽ നോ പോയിന്റ്. കാരണം ഈ അമ്മമാരുടെ മക്കൾ ‘ലിറ്റിൽ ഷെഫ്’ ആയില്ലെങ്കിലല്ലേ അദ്ഭുതമുളളൂ. കളിച്ചും പടം വരച്ചും അവധിക്കാലം ആഘോഷിച്ചിരുന്ന കുട്ടികളെല്ലാം ഇപ്പോൾ അടുക്കളയിൽ കസർത്തിലാണ്. ഓരോരുത്തരും അവരുടെ ഇഷ്ടവിഭവമാണ് തയാറാക്കുന്നത്. മധുരങ്ങളാണ് ഏറെയും.
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങളാണ് വിഡിയോയിൽ. അപ്പോ കുട്ടീസ്, ഇന്നു തന്നെ അടുക്കളയിൽ കയറുവല്ലേ...