എല്ലുകളുടെ ബലക്ഷയം. അതാണ് ഓസ്റ്റിയോപൊറോസിസ്. അമ്പതു വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. വീഴ്ചയോ ഒടിവോ ഉണ്ടാകുമ്പോഴാണ് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്നു തിരിച്ചറിയുന്നതു തന്നെ. പ്രായം, ഹോർമോൺ വ്യതിയാനങ്ങൾ, Vitamin Dയുടെ കുറവ്, emotional stress, inactivity, മറ്റു പോഷകങ്ങളുടെ

എല്ലുകളുടെ ബലക്ഷയം. അതാണ് ഓസ്റ്റിയോപൊറോസിസ്. അമ്പതു വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. വീഴ്ചയോ ഒടിവോ ഉണ്ടാകുമ്പോഴാണ് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്നു തിരിച്ചറിയുന്നതു തന്നെ. പ്രായം, ഹോർമോൺ വ്യതിയാനങ്ങൾ, Vitamin Dയുടെ കുറവ്, emotional stress, inactivity, മറ്റു പോഷകങ്ങളുടെ കുറവ്, ചില മരുന്നുകളുടെ ഉപയോഗം.. ഇവയെല്ലാം ഓസ്റ്റിയോപൊറോസിസിനു കാരണമാകാം.

കാൽസ്യവും വൈറ്റമിൻ ഡിയും നിറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് അകറ്റിനിർത്താൻ ഏറ്റവും നല്ല മാർഗം.

ADVERTISEMENT

പാൽ, തൈര്, ചീസ്, പനീർ, പച്ചിലക്കറികൾ എന്നിവയെല്ലാം എല്ലുകൾക്കു ബലം കൂട്ടുവാൻ സഹായിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചാൽ ശരീരത്തിൽ ക്ഷാരരസം കൂടുതലുണ്ടാവും. ക്ഷാരസ്വഭാവം, അഥവാ alkalineസ്വഭാവമുള്ള ഭക്ഷണം കാൽസ്യം വലിച്ചെടുക്കാൻ എല്ലുകളെ സഹായിക്കും. അതേസമയം Acidicസ്വഭാവം ഉള്ള ഇറച്ചിയും മധുരവും മറ്റും തിരികെ എല്ലുകളിൽ നിന്നു കാൽസ്യം വലിച്ചെടുക്കും.

ADVERTISEMENT

സൂര്യപ്രകാശത്തിലും പാൽ, മുട്ടമഞ്ഞ, കടൽമീനുകൾ, കരൾ എന്നിവയിലും ധാരാളം വൈറ്റമിൻ ഡി ഉണ്ട്.

ADVERTISEMENT

ഇവ ഒഴിവാക്കാം

ഉപ്പ് – അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് എല്ലിൽ നിന്നും കാൽസ്യം നഷ്ടപ്പെടാൻ ഇടയാക്കും. കടയിൽ നിന്നു വാങ്ങുന്ന പ്രോസസ്ഡ് ഫൂഡ് ഇനങ്ങളിൽ ഉപ്പ് അമിതമായി ഉണ്ടാകും. അച്ചാർ‌, പപ്പടം, പ്രിസേർവ് തുടങ്ങി സ്ഥിരം ഉപയോഗിക്കുന്ന പല സാധനങ്ങളിലും അമിതമായി ഉപ്പുള്ളതിനാൽ ശ്രദ്ധയോടെ വേണം ഇവ ഉപയോഗിക്കുവാൻ.

Carbonated Beverages - ഇത്തരം പാനീയങ്ങളിലുള്ള ഫോസ്ഫോറിക് ആസിഡ് ശരീരത്തിലെ കാൽസ്യം മൂത്രത്തിലൂടെ പുറന്തള്ളും.

Caffeine - കാപ്പിയിലുള്ള കഫേയ്ൻ എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുക്കും. അതുകൊണ്ടു തന്നെ ഒരു ദിവസം രണ്ടു കപ്പിൽ അധികം കാപ്പി കുടിക്കരുത്.

മദ്യം, ഇറച്ചി, പഞ്ചസാര എന്നിവയും കാൽസ്യം കുറയ്ക്കുന്ന വിഭവങ്ങളാണ്. ടോഫു, സോയ നഗറ്റ്സ് തുടങ്ങിയവയിൽ ധാരാളം പ്രോട്ടീൻ ഉണ്ടെങ്കിലും അതിലുള്ള ചില വസ്തുക്കൾcalcium absorptionതടയും. അതുകൊണ്ടു സോയ കൂടുതൽ കഴിക്കുമ്പോൾ ഒപ്പം കാൽസ്യം നിറഞ്ഞ ഭക്ഷണവും കഴിക്കാൻ ശ്രദ്ധിക്കണം.

ആഴ്ചയിൽ മൂന്നു തവണ 30 മിനിറ്റ് വീതം weight trainചെയ്യുന്നതും 20 മിനിറ്റ് വെയിൽ കൊള്ളുന്നതും എല്ലുകൾക്കു ബലമുണ്ടാകാൻ സഹായിക്കും. ദിവസേന നടക്കുന്നതും ഏറെ ഗുണം ചെയ്യും.

പാലക് പനീർ കോഫ്ത

∙ കാൽ കിലോ ചീര ചൂടുവെള്ളത്തിലിട്ട് ഊറ്റിയെടുത്തു പൊടിയായി അരിഞ്ഞു വയ്ക്കുക. ഇതിൽ 100 ഗ്രാം പനീർ ഗ്രേറ്റ് ചെയ്തത്, മൂന്നു വലിയ സ്പൂൺ ഗോതമ്പുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തു കുഴച്ചു 12 ഉരുളകളാക്കണം. ഈ ഉരുളകൾ ആവിയിൽ വേവിച്ചോ എണ്ണയിൽ വറുത്തോ വയ്ക്കുക.

∙200 ഗ്രാം തക്കാളി, ഒരു സവാള, രണ്ട് അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി, 100 ഗ്രാം മത്തങ്ങ എന്നിവ കഷണങ്ങളാക്കിയതും രണ്ടു ഗ്രാമ്പൂ, ഒരിഞ്ചു കഷണം കറുവാപ്പട്ട എന്നിവയും അരക്കപ്പ് വെള്ളം ചേർത്തു പ്രഷർകുക്കറിൽ വേവിക്കണം. ചൂടാറിയ ശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.

∙ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു മെറിയ സ്പൂൺ ജീരകം മൂപ്പിച്ച്, ഒരു ചെറിയ സ്പൂൺ വീതം കസൂരി മേത്തിയും മുളകുപൊടിയും ചേർത്തു ചെറുതീയിൽ മൂപ്പിക്കുക. ഇതിലേക്ക് തക്കാളി മിശ്രിതം ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.

∙വേവിച്ച കോഫ്തയും ചേർത്തിളക്കി ചൂടാകുമ്പോൾ മൂന്നു വലിയ സ്പൂണ്‍ ക്രീം ചേർത്തിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT