100 മണിക്കൂര്‍ മാരത്തണ്‍ പാചകം, ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി നൈജിരിയന്‍ ഷെഫ് ഹില്‍ഡ ബാസി!
100 മണിക്കൂർ നിർത്താതെ പാചകം ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നൈജിരിയയില്‍ നിന്നുള്ള ഷെഫ് ഹില്‍ഡ ബാസി. ‘ആദ്യത്തെ 6 മണിക്കൂർ കടന്നു പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു, പാചകം ഇടയ്ക്കു വച്ചു നിറുത്തിയാലോ എന്നും ആലോചിച്ചു, പക്ഷേ പിന്നീട് ഒരു മാജിക് സംഭവിച്ചപോലെയായിരുന്നു എന്നു ഷെഫ് ഹിൽഡ മധ്യമങ്ങളോടു പറഞ്ഞു.
ഇതോടെ ഏറ്റവും കൂടുതല്‍ മണിക്കൂര്‍ ഒറ്റയ്ക്ക് പാചകം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് ഹില്‍ഡ ബാസിയുടെ പേരിലേക്ക് എത്തും. ലാഗോസ് നഗരത്തിലെ ഷെഫായ ഹില്‍ഡയുടെ പാചകം വ്യാഴാഴ്ച ആരംഭിച്ച് തിങ്കളാഴ്ച അവസാനിച്ചു. ഇന്ത്യന്‍ ഷെഫ് ലത ടോണ്ടോയുടെ റെക്കോര്‍ഡ് ആണ് ഹില്‍ഡ മറികടന്നത്. 2019ല്‍ 87 മണിക്കൂറും 45 മിനിറ്റുമാണ് ലത പാചകം ചെയ്തത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT