ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ മീൻ വറുത്തത് വീട്ടിൽ തയാറാക്കാം, കൊതിപ്പിക്കും റെസിപ്പി!
സ്പെഷൽ മീൻ വറുത്തത് 1.ആവോലി – രണ്ട് 2.ചുവന്നുള്ളി – പത്ത് വെളുത്തുള്ളി – 12 അല്ലി ഇഞ്ചി – ഒരിഞ്ചു കഷണം പച്ചമുളക് – രണ്ട് തക്കാളി – ഒരു ചെറുത് കറിവേപ്പില – രണ്ടു തണ്ട് വാളൻപുളി – ഒരു ചെറിയ കഷണം മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ കുരുമുളക് – ഒരു വലിയ

സ്പെഷൽ മീൻ വറുത്തത്
1.ആവോലി – രണ്ട്
2.ചുവന്നുള്ളി – പത്ത്
വെളുത്തുള്ളി – 12 അല്ലി
ഇഞ്ചി – ഒരിഞ്ചു കഷണം
പച്ചമുളക് – രണ്ട്
തക്കാളി – ഒരു ചെറുത്
കറിവേപ്പില – രണ്ടു തണ്ട്
വാളൻപുളി – ഒരു ചെറിയ കഷണം
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
കുരുമുളക് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
4.വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന്
5.കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മീൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചെടുക്കണം.
∙ഇതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു വീണ്ടും നന്നായി അടിക്കണം.
∙ഇതിൽ നിന്നും പകുതി അരപ്പു മീനിൽ പുരട്ടി അഞ്ചു മിനിറ്റു മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച് മീൻ വറുക്കണം.
∙മുക്കാൽ വേവാകുമ്പോൾ മീൻ ഒരു വശത്തേക്കു മാറ്റി വച്ചു ബാക്കിയുള്ള അരപ്പ് എണ്ണയിൽ മൂപ്പിച്ചു മീനിൽ പൊതിഞ്ഞെടുക്കാം.
∙ചൂടു ചോറിനൊപ്പം ചൂടോടെ വിളമ്പാം.