അപാര രുചിയിൽ തയാറാക്കാം മഷ്റൂം മഞ്ചൂരിയൻ, ഈസി റെസിപ്പി!
മഷ്റൂം മഞ്ചൂരിയൻ 1.മഷ്റൂം കനം കുറച്ചു സ്ലൈസ് ചെയ്തത് – ഒരു കപ്പ് 2.കോൺഫ്‌ളോർ – മൂന്നര വലിയ സ്പൂൺ മൈദ – രണ്ടു വലിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ മുളകുപൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് വെള്ളം – പാകത്തിന് 3.എണ്ണ – പാകത്തിന് 4.വെളുത്തുള്ളി പൊടിയായി അരിഞ്ഞത്

മഷ്റൂം മഞ്ചൂരിയൻ
1.മഷ്റൂം കനം കുറച്ചു സ്ലൈസ് ചെയ്തത് – ഒരു കപ്പ്
2.കോൺഫ്‌ളോർ – മൂന്നര വലിയ സ്പൂൺ
മൈദ – രണ്ടു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
3.എണ്ണ – പാകത്തിന്
4.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സ്പ്രിങ് അണിയന്റെ വെളുത്ത ഭാഗം പൊടിയായി – ഒരു വലിയ സ്പൂൺ
5.സവാള പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ
6.കാപ്സിക്കം – ഒന്നിന്റെ പകുതി പൊടിയായി അരിഞ്ഞത്
7.സ്പ്രിങ് അണിയന്റെ പച്ചഭാഗം – മൂന്നു വലിയ സ്പൂൺ
8.സോയാ സോസ് – അര ചെറിയ സ്പൂൺ
ചില്ലി സോസ് – അര ചെറിയ സ്പൂൺ
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
9.കോൺഫ്‌ളോർ – അര വലിയ സ്പൂൺ, മൂന്നു വലിയ സ്പൂൺ വെള്ള്തിൽ കലക്കിയത്
10.കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മഷ്റൂം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി 15 മിനിറ്റ് വയ്ക്കുക.
∙ഇതു ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ കരുകരുപ്പായി വറുത്തു കോരണം.
∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സ്പ്രിങ് അണിയന്റെ വെള്ളഭാഗവും വഴറ്റുക.
∙ഇതിലേക്കു സവാള ചേർത്തു വഴറ്റി ചെറിയ ബ്രൗൺ നിറമാകുമ്പോൾ കാപ്സിക്കവും സ്പ്രിങ് അണിയന്റെ പകുതിയും ചേർത്തു വഴറ്റുക. കരുകരുപ്പ് മാറരുത്.
∙ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം കോൺഫ്‌ളോർ കലക്കിയതും ചേർത്തു തിളപ്പിക്കണം. വറുത്തു വച്ച മഷ്റൂമും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങുക. ബാക്കി സ്പ്രിങ് അണിയൻ വിതറി ചൂടോടെ വിളമ്പാം.
കടപ്പാട്
മാക്സിൻ മാത്യു