സ്വാദേറും സ്പിനച്ച് റൈസും ചിക്കൻ റാപ്സും പനീർ ബ്രെഡ് റോളും; ഞൊടിയിടയില്‍ ലഞ്ച് ബോക്സ് കാലിയാകും Lunch box Recipes
ലഞ്ച്ബോക്സ് വിഭവങ്ങൾ സ്പിനച്ച് റൈസ് 1. എണ്ണ – രണ്ടു വലിയ സ്പൂൺ 2. ജീരകം – ഒരു െചറിയ സ്പൂൺ പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത് 3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 4. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത് 5. ചീര പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ് 6. ബസ്മതി അരി – ഒരു കപ്പ് 7. ഉപ്പ് –

ലഞ്ച്ബോക്സ് വിഭവങ്ങൾ
സ്പിനച്ച് റൈസ്
1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. ജീരകം – ഒരു െചറിയ സ്പൂൺ
പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
5. ചീര പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
6. ബസ്മതി അരി – ഒരു കപ്പ്
7. ഉപ്പ് – പാകത്തിന്
മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ
8. വെള്ളം – രണ്ടു കപ്പ്
പാകം െചയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി ജീരകവും പച്ചമുളകും മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.
∙ ഇതിൽ ചീര അരിഞ്ഞതു േചർത്തു രണ്ടു മിനിറ്റ് വഴറ്റി, അടച്ചു വച്ച് അഞ്ചു മിനിറ്റ് വേവിക്കണം. അരി കഴുകി വാരിയതും ചേർത്തിളക്കി വഴറ്റുക.
∙ ഉപ്പും മല്ലിപ്പൊടിയും ചേർത്തിളക്കിയ ശേഷം വെള്ളം ചേർത്തു തിളപ്പിക്കുക.
∙ ഏകദേശം 10 മിനിറ്റ് ഇടത്തരം തീയിൽ വേവി ക്കണം.
∙ പിന്നീട് തീ കുറച്ച്, അടച്ചു വച്ചു പാകത്തിനു വേവിച്ചു വാങ്ങാം.
ചിക്കൻ റാപ്സ്
1. സാലഡ് വെള്ളരിക്ക – ഒന്നിന്റെ നാലിലൊന്ന്, അരിഞ്ഞത്
ഐസ്ബെർഗ് ലെറ്റൂസ് – ഒന്നിന്റെ നാലിലൊന്ന്, അരിഞ്ഞത്
സ്പ്രിങ് അണിയൻ – രണ്ടു തണ്ട്, അരിഞ്ഞത്
പുതിനയില – ഒരു പിടി, അരിഞ്ഞത്
ചിക്കൻ വറുത്തു പിച്ചിക്കീറിയത് – ഒരു കപ്പ്
2. ചപ്പാത്തി/നാൻ – ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിയുടെ ഉള്ളിൽ വച്ചു മുറുകെ ചുരുട്ടിയെ
പനീർ ബ്രെഡ് റോൾ
1. വെണ്ണ – രണ്ടു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത്
– അരക്കപ്പ്
3. ഇഞ്ചി ചതച്ചത് – കാൽ െചറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – കാൽ െചറിയ സ്പൂൺ
4. മുളകുപൊടി – അര െചറിയ സ്പൂൺ
5. തക്കാളി പൊടിയായി അരിഞ്ഞത്
– അരക്കപ്പ്
6. പനീര്‍ പൊടിച്ചത് – മുക്കാൽ കപ്പ്
7. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
8. പാൽ – രണ്ടു വലിയ സ്പൂൺ
9. റൊട്ടി – ആറു സ്ലൈസ്
10. വെണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ വെണ്ണ ചൂടാക്കി സവാള വഴറ്റി, ഇഞ്ചി–വെളുത്തുള്ളി മിശ്രിതവും വഴറ്റിയ ശേഷം മുളകു പൊടിയും േചർത്തിളക്കണം. വഴന്ന ശേഷം തക്കാളി ചേർത്തു വഴറ്റുക. ഇതിൽ പനീറും മല്ലിയിലയും ചേർത്തിളക്കി പാലും ഒഴിച്ച് ഇളക്കി കുഴഞ്ഞ പരുവത്തിൽ വാങ്ങുക.
∙ റൊട്ടി, അരികു കളഞ്ഞ് ഒന്നു പരത്തി, അല്പം വെണ്ണ പുരട്ടിയ ശേഷം ഫില്ലിങ് അല്പം വച്ചു റോള്‍ ചെയ്യണം.
∙ നോൺസ്റ്റിക് പാനിൽ വെണ്ണ പുരട്ടി ബ്രെഡ് റോൾ ഇട്ടു മൊരിച്ചെടുക്കുക.
കടപ്പാട്- Tara Peter, Tvm & Bindu Kurien, Kottayam