ബാക്കി വന്ന സാൻവിച്ച് ദേ ഇങ്ങനെയാക്കാം; സ്വാദേറും തൈരു സാൻവിച്ച്, സൂപ്പര്‍ വിഭവം Curd Sandwich Recipe
1. ബാക്കി വന്ന പുതിന സാൻവിച്ച് 2. എണ്ണ – ഒരു വലിയ സ്പൂൺ കടുക് – കാൽ ചെറിയ സ്പൂൺ ഉഴുന്ന് – ഒരു ചെറിയ സ്പൂൺ 3. വറ്റൽമുളക് – മൂന്ന്, ഓരോന്നും മൂന്നു കഷണങ്ങളാക്കിയത് ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ കറിവേപ്പില – കുറച്ച് 4. തൈര്, അധികം പുളിയില്ലാത്തത് – പാകത്തിന് 5. പഞ്ചസാര –

1. ബാക്കി വന്ന പുതിന സാൻവിച്ച്
2. എണ്ണ – ഒരു വലിയ സ്പൂൺ
കടുക് – കാൽ ചെറിയ സ്പൂൺ
ഉഴുന്ന് – ഒരു ചെറിയ സ്പൂൺ
3. വറ്റൽമുളക് – മൂന്ന്, ഓരോന്നും മൂന്നു കഷണങ്ങളാക്കിയത്
ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – കുറച്ച്
4. തൈര്, അധികം പുളിയില്ലാത്തത് – പാകത്തിന്
5. പഞ്ചസാര – ഒരു നുള്ള്
6. കട്ടിമോര് – പാകത്തിന്
7. മല്ലിയില അരിഞ്ഞത്, മുളകുപൊടി
– അര െചറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ബാക്കി വന്ന സാൻവിച്ച് ഫോയിലിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു പുറത്തെടുത്തു ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ മുറിച്ചു മാറ്റി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി കടുകു മൂപ്പിച്ച ശേ ഷം ഉഴുന്നു ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന തൈരും ഒരു നുള്ള് പഞ്ചസാരയും പാകത്തിനുപ്പും ചേർത്തിളക്കുക.
∙ പാത്രത്തിൽ സാൻവിച്ച് നിരത്തി കുതിരാൻ പാകത്തിനു കട്ടിമോരു തളിക്കുക.
∙ മുകളിൽ തൈരു മിശ്രിതം നിരത്തി മല്ലിയിലയും മുളകുപൊടിയും വിതറി ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു വിളമ്പാം.
റെസിപ്പികള്‍ക്ക് കടപ്പാട്- Bina Mathew