മൂന്നു രീതിയില്‍, മൂന്നു വ്യത്യസ്ത രുചിയില്‍; പെര്‍ഫക്ട് പാസ്ത ഇങ്ങനെ തയാറാക്കാം Pasta Recipes
റിഗാറ്റോണി അൽ ഫോർനോ 1. എണ്ണ – അര വലിയ സ്പൂൺ 2. ചിക്കൻ ഹേർബ്ഡ് സോസേജ് – മൂന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത് 3. വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ പെരുംജീരകം ചതച്ചത് – അര ചെറിയ സ്പൂൺ റോസ്മേരി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 4. തക്കാളി – 400 ഗ്രാം, ചെറുതായി അരിഞ്ഞത്

റിഗാറ്റോണി അൽ ഫോർനോ
1. എണ്ണ – അര വലിയ സ്പൂൺ
2. ചിക്കൻ ഹേർബ്ഡ് സോസേജ് – മൂന്ന്, ചെറിയ
ചതുരക്കഷണങ്ങളാക്കിയത്
3. വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ
പെരുംജീരകം ചതച്ചത് – അര ചെറിയ സ്പൂൺ
റോസ്മേരി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
4. തക്കാളി – 400 ഗ്രാം, ചെറുതായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
5. റിഗാറ്റോണി – 150 ഗ്രാം
6. മൊസെറല്ല – ഒരു ചെറിയ ബോൾ, ചതുരക്കഷണങ്ങളാക്കിയത്
ഗ്രാനാ പഡാനോ ഗ്രേറ്റ് ചെയ്തത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി സോ സേജ് വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു അല്പനേരം വഴറ്റണം.
∙ ഇതിലേക്കു തക്കാളിയും പാകത്തിനുപ്പും ചേ ർത്തു ചെറുതീയിൽ 20 മിനിറ്റ് തിളപ്പിക്കുക. സോസ് കുറുകി വരണം.
∙ പാസ്ത പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാ രം വേവിച്ചു വെള്ളം ഊറ്റി മാറ്റി വയ്ക്കുക. വെന്തു കുഴഞ്ഞു പോകരുത്.
∙ വേവിച്ച പാസ്തയും തയാറാക്കിയ സോസും യോജിപ്പിച്ച് ഒരു ബേക്കിങ് ട്രേയിലാക്കി മുകളിൽ ആറാമത്തെ ചേരുവ വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 20–30 മിനിറ്റ് ബേക്ക് െചയ്യുക. തിള വന്നു ഗോൾഡൻ ബ്രൗ ൺ നിറമാകുന്നതാണു കണക്ക്.
പാസ്ത സലാമിക്കൊപ്പം
1. ട്യൂബ് പാസ്ത – 300 ഗ്രാം
2. ഒലിവ് ഓയിൽ – പാകത്തിന്
സലാമി – 15 സ്ലൈസ്, നീളത്തിൽ മുറിച്ചത്
3. കാൻഡ് ടുമാറ്റോസ് – 400 ഗ്രാം
4. വെണ്ണ – 30 ഗ്രാം
5. കാൻഡ് ബേക്ക്ഡ് ബീൻസ് – 400 ഗ്രാം
6. മല്ലിയില പൊടിയായി അരിഞ്ഞത് – മൂന്നു–നാലു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാസ്ത വേവിച്ചൂറ്റി മാറ്റി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി സലാമി ചേർത്തു ര ണ്ടു മിനിറ്റ് വറുക്കുക. ഇതിലേക്കു തക്കാളി യും അല്പം വെള്ളവും ഉപ്പും ചേർക്കുക.
∙ വെണ്ണയും ബേക്ക്ഡ് ബീൻസും ചേർത്തു വേ വിച്ച ശേഷം പാസ്തയും ആവശ്യമെങ്കിൽ പാ സ്ത വേവിച്ച വെള്ളവും കുറച്ചു ചേർത്തു യോജിപ്പിക്കുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
കലമാരി പാസ്ത
1. പാസ്ത – 500 ഗ്രാം
2. ഇളം കൂന്തൽ – അരക്കിലോ
3. ഒലിവ് ഒായിൽ – 30 മില്ലി
4. സ്പ്രിങ് അണിയന്‍ – നാല്, ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – ഒരു അല്ലി, അരിഞ്ഞത് പച്ചമുളക് – ഒന്ന്, അരിഞ്ഞത്
5. ഡ്രൈ വൈറ്റ് വൈൻ – 125 മില്ലി
6. പാസ്ത വേവിച്ച വെള്ളം – 60 മില്ലി
വെണ്ണ – 15 ഗ്രാം
7. പാഴ്സ്‌ലി അരിഞ്ഞത് – ഒരു പിടി
പാകം ചെയ്യുന്ന വിധം
∙ പാസ്ത വേവിച്ച് ഉൗറ്റി മാറ്റി വയ്ക്കുക.
∙ കൂന്തൽ വൃത്തിയാക്കി ഒരു സെന്റിമീറ്റർ കനമുള്ള വളയങ്ങളായി മുറിച്ചു വയ്ക്കുക.
∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി നാലാമ ത്തെ ചേരുവ വഴറ്റുക. ഇതിലേക്കു കൂന്തൽ ചേർത്തു രണ്ടു മിനിറ്റ് വഴറ്റി വൈറ്റ് വൈനും ഉപ്പും ചേർത്തു തിളപ്പിക്കുക. പാസ്ത വേവിച്ച വെള്ളവും വെണ്ണയും ചേര്‍ക്കുക.
∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേർത്തു നന്നായി യോജിപ്പിച്ചു പാഴ്സ്‌ലി അ രിഞ്ഞതും വിതറി വിളമ്പാം.
റെസിപ്പികള്‍ക്ക് കടപ്പാട്- നീന രാജ്, കൊച്ചി