ഈസിയായി ഒരു സിമ്പിൾ & ഹെൽത്തി പാൻകേക്ക് ആയാലോ
തിരക്കുള്ള സമയങ്ങളിൽ ഒരേ സമയം ഹെൽത്തിയായും സിംപിളായും തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ്, ഗോതമ്പ് പാൻകേക്ക് ..
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി -1 cup
ബട്ടർ -1&1/2 tbsp
പാൽ -1&1/2 cup
പഞ്ചസാര -1 tbsp
ബേക്കിംഗ് പൗഡർ -1 tsp
Cinnamon powder -1/4 tsp
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കിയതിലേക്ക് പാലും പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കുക..ചൂടാറാൻ മാറ്റി വെക്കുക ..മറ്റൊരു പാത്രത്തിൽ ഗോതമ്പ് പൊടിയുടെ കൂടെ ബേക്കിംഗ് പൗഡറും, പട്ട പൊടിച്ചതും (വാനില എസ്സെൻസ് /ഏലയ്ക്കാപ്പൊടി എന്നിവയും ഉപയോഗിക്കാവുന്നതാണ് ) അല്പം ഉപ്പും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചൂടാറിയ പാല് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 5 മിനിറ്റ് വെച്ച ശേഷം ചൂടുള്ള പാത്രത്തിൽ നെയ്യോ ബട്ടറോ പുരട്ടി, ബാറ്റർ ഒഴിച്ചു വേവിച്ചെടുക്കാം ... മധുരം ഇഷ്ടമുള്ളവർക്ക് തേൻ ചേർത്തോ , ചോക്ലേറ്റ് സിറപ്പ് ചേർത്തോ കഴിക്കാം..