സോഫ്റ്റായ പാസ്ത, രുചികരമായ ബീഫ്, ക്രീം, ചീസുകൾ എന്നിവയെല്ലാം ചേർത്ത് ഓവനിൽ ബേക്ക് ചെയ്തെടുക്കുന്ന ഒരു വിഭവമാണ് ബീഫ് പാസ്ത കാസറോൾ. മസാലകളും, തക്കാളി സോസും, കൂണുകളുമൊക്കെ ചേർത്ത് പാകം ചെയ്യുന്ന ഈ വിഭവം വളരെ രുചികരമാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും. തയ്യാറാക്കാൻആവശ്യമായ ചേരുവകൾ 1.

സോഫ്റ്റായ പാസ്ത, രുചികരമായ ബീഫ്, ക്രീം, ചീസുകൾ എന്നിവയെല്ലാം ചേർത്ത് ഓവനിൽ ബേക്ക് ചെയ്തെടുക്കുന്ന ഒരു വിഭവമാണ് ബീഫ് പാസ്ത കാസറോൾ. മസാലകളും, തക്കാളി സോസും, കൂണുകളുമൊക്കെ ചേർത്ത് പാകം ചെയ്യുന്ന ഈ വിഭവം വളരെ രുചികരമാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും.

ADVERTISEMENT

തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1. പെന്നെ പാസ്ത – രണ്ടരക്കപ്പ്
2. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
3. ബീഫ് അരച്ചത് – 225 ഗ്രാം
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ് വെളുത്തുള്ളി – മൂന്ന്, പൊടിയായി അരിഞ്ഞത് 
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. തക്കാളി ചതച്ചത് – ഒന്നരക്കപ്പ്
 ഇറ്റാലിയൻ സീസണിങ്  – കാൽ ചെറിയ സ്പൂൺ
6. ബേബി സ്പിനച്ച് – രണ്ടു കപ്പ് 
    ബേസിൽ ലീവ്സ് – 5 ഇല,  കീറിയത്
7. മൊസറെല്ല ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്  പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 375 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിടുക.
∙ പാസ്ത പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന പ്രകാരം വേവിച്ചൂറ്റി വയ്ക്കണം.
∙ ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ഇടത്തരം തീയിൽ വച്ച് ബീഫ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ഇറച്ചിയുടെ പിങ്ക് നിറം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേർത്തു രണ്ടു മൂന്നു മിനിറ്റ് വേവിക്കണം.
∙ ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് ചെറുതീയിൽ തിളപ്പിക്കണം.
∙ ഇതിൽ സ്പിനച്ചും ബേസിൽ ലീവ്സും ചേർത്തിളക്കി ഒന്നു രണ്ടു മിനിറ്റ് വേവിക്കണം. 
∙ ഉപ്പും എരിവും പാകത്തിനാക്കിയ ശേഷം ഇതിലേക്കു പാസ്ത വേവിച്ചതു ചേർത്തിളക്കി യോജിപ്പിക്കണം.
∙ ഈ പാസ്തയുടെ പകുതി മയം പുരട്ടിയ ബേക്കിങ് ഡിഷിൽ നിരത്തുക. മുകളിൽ രണ്ടു വലിയ സ്പൂൺ പാർമെസൻ ചീസും അരക്കപ്പ് മൊസറെല്ല ചീസും വിതറണം. ഇതിനു മുകളിൽ ബാക്കിയുള്ള പാസ്ത നിരത്തി ബാക്കി ചീസ് വിതറുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–22 മിനിറ്റ് ബേക്ക് ചെയ്യുക. ചീസ് മുഴുവൻ ഉരുകണം.
∙ ചൂടോടെ വിളമ്പാം.

ADVERTISEMENT
Easy Steps to Make Beef Pasta Casserole at Home:

Delicious Beef Pasta Casserole Recipe

ADVERTISEMENT