വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് ചിക്കൻ പാൻകേക്ക് സ്പ്രിംഗ് റോൾസ്. കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടുതൽ രുചി സമ്മാനിക്കാം. ക്രിസ്പിയായ പുറംഭാഗവും ഉള്ളിൽ സ്വാദിഷ്ടമായ ചിക്കൻ ഫില്ലിംഗുമാണ് ഇതിന്റെ പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരം കൂടിയാണിത്. ആവശ്യമായ

വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് ചിക്കൻ പാൻകേക്ക് സ്പ്രിംഗ് റോൾസ്. കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടുതൽ രുചി സമ്മാനിക്കാം. ക്രിസ്പിയായ പുറംഭാഗവും ഉള്ളിൽ സ്വാദിഷ്ടമായ ചിക്കൻ ഫില്ലിംഗുമാണ് ഇതിന്റെ പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരം കൂടിയാണിത്.

ആവശ്യമായ ചേരുവകൾ
ഫില്ലിംഗിന്
* ചിക്കൻ - 1 കപ്പ് ( ശ്രെഡ് ചെയ്തത് )
* സവാള - 1/2 (ചെറിയത്, നീളത്തിൽ അരിഞ്ഞത് )
* പച്ചമുളക് - 1
* കാബേജ് - 1/2 (കപ്പ് നീളത്തിൽ അരിഞ്ഞത്)
* കാരറ്റ് - 1/2 കപ്പ് ( ഗ്രേറ്റ് ചെയ്തത്) 
* വെളുത്തുള്ളി പൊടി - 1 tsp
* ഇഞ്ചി പൊടി - 1 tsp
* കുരുമുളക് പൊടി - 1 tsp
* ഗരം മസാല - 1/2 tsp
* ടൊമാറ്റോ സോസ് - 1.5 ടേബിൾസ്പൂൺ 
* സോയ സോസ് - 1/2 ടേബിൾസ്പൂൺ 
* എണ്ണ - 1.5 ടേബിൾസ്പൂൺ 
* മല്ലിയില - അരിഞ്ഞത്
* ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

പാൻകേക്ക് തയ്യാറാക്കാൻ
* മൈദ - 3/4 കപ്പ്
* മുട്ട - 1
* വെള്ളം - ആവശ്യത്തിന്
* ഉപ്പ് - ആവശ്യത്തിന്

കോട്ടിങിനും ഫ്രൈ ചെയ്യാനും
* മുട്ട - 1
* ബ്രെഡ് ക്രംബ്സ്
* എണ്ണ - ഫ്രൈ ചെയ്യാൻ

തയ്യാറാക്കുന്ന വിധം
* മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ വേവിക്കുക. വേവിച്ച ശേഷം ചിക്കൻ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക.
* ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ചേർത്ത് അല്പം ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റുക.
* അതിലേക്ക് കാബേജും കാരറ്റും ചേർത്ത് കുറച്ച് വഴറ്റി നന്നായി വേവിച്ചെടുക്കുക.
* ശേഷം ചിക്കൻ ചേർത്ത് നന്നായി ഇളക്കുക.
* വെളുത്തുള്ളി പൊടി, ഇഞ്ചി പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. 
* തുടർന്ന് ടൊമാറ്റോ സോസും സോയ സോസും ചേർത്ത് നന്നായി ഇളക്കി കുറച്ച് സെക്കൻഡ് കൂടി വേവിക്കുക.
* അവസാനം മല്ലിയില ചേർത്ത് ഇളക്കി ഫ്ലെയിം ഓഫ് ചെയ്യാം. ശേഷം ഫില്ലിംഗ് പൂർണ്ണമായി തണുക്കാൻ വെക്കുക
* പാൻകേക്ക് ബാറ്റർ തയ്യാറാക്കാൻ ഒരു ബൗളിൽ മൈദ, മുട്ട, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി കട്ടകളില്ലാത്ത നേരിയ ബാറ്റർ ഉണ്ടാക്കുക.
* ഒരു പാൻ അല്ലെങ്കിൽ തവ ചൂടാക്കി, ബ്രഷ് ഉപയോഗിച്ച് ബാറ്റർ സ്പ്രെഡ് ചെയ്ത് പാൻകേക്ക് തയ്യാറാക്കുക.
* ഏകദേശം 15 സെക്കൻഡ് വേവിച്ച ശേഷം പാനിൽ നിന്ന് എടുത്തു മാറ്റുക. ബാക്കി ബാറ്റർ ഉപയോഗിച്ച് ഇതുപോലെ തന്നെ തയ്യാറാക്കുക.
* പാൻകേക്കിന്റെ ഒരു വശത്ത് ഏകദേശം 1½ ടേബിൾസ്പൂൺ ചിക്കൻ ഫില്ലിംഗ് വെക്കുക.
* ആദ്യം മുകളിൽ നിന്ന് മടക്കി, ശേഷം സൈഡുകൾ മടക്കി, ടൈറ്റായി റോൾ ചെയ്ത് സ്പ്രിംഗ് റോൾ രൂപത്തിൽ തയ്യാറാക്കുക. ഇങ്ങനെ ഏകദേശം 9 റോൾസ് ലഭിക്കും.
* ഓരോ റോൾസും മുട്ടയിൽ മുക്കി ബ്രെഡ് ക്രംബ്സിൽ മുക്കി കോട്ട് ചെയ്യുക. ഈ രീതിയിൽ 1 മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
* ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി സ്പ്രിംഗ് റോൾസ് ക്രിസ്പിയും ഗോൾഡൻ ബ്രൗണുമാകുന്നതുവരെ ഫ്രൈ ചെയ്യുക.
ഇഷ്ടമുള്ള ഡിപ്പിനൊപ്പം ചൂടോടെ വിളമ്പാം.

ADVERTISEMENT
Easy Chicken Pancake Spring Rolls Recipe:

Chicken pancake spring rolls are an easy-to-make dish at home, offering great taste with minimal ingredients. These crispy rolls feature a delicious chicken filling inside, making them a favorite among both children and adults.