വിദേശി സ്റ്റൈൽ ഷ്നിറ്റ്സെൽ ഇനി നമ്മുടെ അടുക്കളയിലും Authentic Schnitzel Recipe for Home Cooks
പുറമേ നല്ല ക്രിസ്പിയും ഉള്ളിൽ സോഫ്റ്റും, ഇതാണ് യഥാർത്ഥ സ്നിറ്റ്‌സെൽ. പലതരം ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഇത്, ഫ്രൈസ് അല്ലെങ്കിൽ സാലഡിനൊപ്പം കഴിക്കാൻ അടിപൊളിയാണ്. ആവശ്യമായ ചേരുവകൾ 1. പോർക്ക്/ബീഫ്/ടർക്കി – 150–180 ഗ്രാം 2. ഉപ്പ്, കുരുമുളകു പൊടി – പാകത്തിന് 3. മൈദ – 150 ഗ്രാം 4. മുട്ട – ഒന്ന് പാൽ

പുറമേ നല്ല ക്രിസ്പിയും ഉള്ളിൽ സോഫ്റ്റും, ഇതാണ് യഥാർത്ഥ സ്നിറ്റ്‌സെൽ. പലതരം ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഇത്, ഫ്രൈസ് അല്ലെങ്കിൽ സാലഡിനൊപ്പം കഴിക്കാൻ അടിപൊളിയാണ്.
ആവശ്യമായ ചേരുവകൾ
1. പോർക്ക്/ബീഫ്/ടർക്കി – 150–180 ഗ്രാം
2. ഉപ്പ്, കുരുമുളകു പൊടി – പാകത്തിന്
3. മൈദ – 150 ഗ്രാം
4. മുട്ട – ഒന്ന് പാൽ –അരക്കപ്പ്
ഉപ്പ് – പാകത്തിന്
5. റൊട്ടിപ്പൊടി – 150 ഗ്രാം
6. എണ്ണ/വെണ്ണ– വറുക്കാൻ പാകത്തിന്
7. ഉരുളക്കിഴങ്ങ് – രണ്ട്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
8. സാലഡ് കുക്കുമ്പർ – ഒന്ന്
9. നാരങ്ങാക്കഷണങ്ങൾ –അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഇറച്ചി വൃത്തിയാക്കി കനം കുറച്ചു പരന്ന കഷ്ണങ്ങളായി മുറിക്കുക. ഇതിൽ പാകത്തിനുപ്പും കുരുമുളകുപൊടിയും പുരട്ടിയ ശേഷം ചുറ്റിക കൊണ്ട് അടിച്ചു പരത്തണം.
∙ മൈദ ഒരു ബൗളിലാക്കി, ഇറച്ചികഷ്ണങ്ങളിട്ട് ഇരുവശവും മൈദയിൽ മുക്കിയെടുക്കണം.
∙ നാലാമത്തെ ചേരുവ ബൗളിലാക്കി അടിച്ചു യോജിപ്പിക്കുക.
∙ മൈദയിൽ മുക്കിയ ഇറച്ചി മുട്ട മിശ്രിതത്തിൽ മുക്കി ഉടൻ തന്നെ റൊട്ടിപ്പൊടിയിൽ മുക്കിയെടുക്കണം.
∙ പരന്ന പാനിൽ എണ്ണ/വെണ്ണ ചൂടാക്കി ഇടത്തരം തീയിലാക്കി, ഇറച്ചി ഇട്ട് ഇരുവശവും ബ്രൗൺ നിറമാക്കിയെടുക്കണം. ഏകദേശം 8 മിനിറ്റ് എടുക്കും.
∙ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അൽപം എണ്ണയും ഉപ്പും കുരുമുളകും ചേർത്തു കുക്കറിൽ വേവിക്കുക. വെന്ത ശേഷം കുക്കുമ്പർ വട്ടത്തിലരിഞ്ഞതു ചേർത്തു വഴറ്റി വാങ്ങുക.
∙ വറുത്തെടുത്ത ഇറച്ചിക്കൊപ്പം നാരങ്ങാകഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം