ഈ വലിയ പെരുന്നാളിന് മീപ്രൽ താറാവ് റോസ്റ്റ് മസ്റ്റ്-ട്രൈ ആണ്. കപ്പ പുഴുങ്ങിയതിനൊപ്പമോ പാലപ്പത്തിനൊപ്പമോ കഴിക്കാവുന്ന അടിപൊളി വിഭവം. ആവശ്യമായ ചേരുവകൾ 1. താറാവ്– ഒരു കിലോ 2. കുരുമുളക് – ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂണ്‍ കറുവാപ്പട്ട – ഒരു ചെറിയ കഷണം ഗ്രാമ്പൂ – മൂന്ന് മല്ലിപ്പൊടി –

ഈ വലിയ പെരുന്നാളിന് മീപ്രൽ താറാവ് റോസ്റ്റ് മസ്റ്റ്-ട്രൈ ആണ്. കപ്പ പുഴുങ്ങിയതിനൊപ്പമോ പാലപ്പത്തിനൊപ്പമോ കഴിക്കാവുന്ന അടിപൊളി വിഭവം. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. താറാവ്– ഒരു കിലോ 
2. കുരുമുളക് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – മൂന്ന്
മല്ലിപ്പൊടി – ഒരുവലിയസ്പൂൺ
3. വെളിച്ചെണ്ണ– കാൽ കപ്പ്
4. തിളച്ച വെള്ളം – രണ്ടു കപ്പ് 
ഉപ്പ് – പാകത്തിന്
5. സവാള – രണ്ട്
വറ്റൽമുളക് – നാല്
കറിവേപ്പില – നാലു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ താറാവു വൃത്തിയാക്കി വലിയ കഷണങ്ങളാക്കണം. വാലറ്റം കളയണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.
∙ പ്രഷർകുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി അരപ്പു ചേർത്തു വഴറ്റുക. 
∙ ഇതിൽ താറാവു കഷണങ്ങൾ ചേർത്തിളക്കിയ ശേഷം തിളച്ച വെള്ളവും പാകത്തിനുപ്പും ചേർത്തിളക്കുക.
∙ കുക്കർ അടച്ച് 20–30 മിനിറ്റ് വേവിക്കണം.
∙ നന്നായിവെന്ത ശേഷം ഗ്രേവിയിൽ നിന്നു കഷണങ്ങൾ മാത്രമെടുത്തു ട്രേയിൽ നിരത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഇളംബ്രൗൺ നിറമാകും വരെ ഗ്രിൽ ചെയ്യുക.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി അഞ്ചാമത്തെ ചേരുവ വറുത്തതു കൊണ്ട് അലങ്കരിച്ചു, ഗ്രേവിക്കൊപ്പം വിളമ്പാം.

ADVERTISEMENT
Experience the Flavorful Meepral Duck Roast This Eid:

Meepral Duck Roast is a must-try dish for this Eid Al Adha, offering a delicious and flavorful culinary experience. This exquisite preparation pairs perfectly with steamed tapioca or appam, making it a delightful addition to your festive feast.