സ്വാദിഷ്ടമായ ഒരു ഹെൽത്തി റെഡ് ബീറ്റ് പാസ്ത റെസിപ്പി ഇതാ Creamy Beetroot and Garlic Pasta at Home
ഈ വാർത്താ ലേഖനം ബീറ്റ്റൂട്ട്, വെളുത്തുള്ളി, ക്രീം എന്നിവ ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസ്റ്റോറന്റ് സ്റ്റൈൽ പാസ്തയുടെ ഒരു പാചകക്കുറിപ്പ് വിശദീകരിക്കുന്നു. ബീറ്റ്റൂട്ടിലെ പോഷകഗുണങ്ങളും പാസ്തയുടെ ക്രീമി രുചിയും ചേർന്ന ഈ വിഭവം തയ്യാറാക്കാൻ ആവശ്യമായ പ്രധാന ചേരുവകളും അവയുടെ അളവുകളും, പാചകം ചെയ്യേണ്ട രീതിയും ലേഖനം വ്യക്തമാക്കുന്നു. ബീറ്റ്റൂട്ട് വേവിച്ചും, സ്പഗെട്ടി പാകപ്പെടുത്തിയും, അവയെ ക്രീം, വെളുത്തുള്ളി, സവാള തുടങ്ങിയവയോടൊപ്പം സോസ് രൂപത്തിലാക്കി, പിന്നീട് പാസ്തയോട് ചേർത്ത് തയ്യാറാക്കുന്ന രീതിയാണ് വിവരിക്കുന്നത്. തയ്യാറാക്കിയ പാസ്ത മുകളിൽ ഗ്രേറ്റ് ചെയ്ത പാർമെസൻ ചീസ്, വോൾനട്ട്, ബേസിൽ ഇലകൾ എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ബീറ്റ്റൂട്ട്, വെളുത്തുള്ളി, ക്രീം എന്നിവയുടെ കൂട്ടുപിടിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈ റെസ്റ്റോറന്റ് സ്റ്റൈൽ പാസ്ത ഉണ്ടാക്കാം.ബീറ്റ്റൂട്ടിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഒപ്പം പാസ്തയുടെ ക്രീമി രുചിയും ചേർന്ന പാസ്റ്റയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
1. ബീറ്റ്റൂട്ട് വൃത്തിയാക്കിയത് – 100 ഗ്രാം
2. സ്പഗറ്റി – 120 മില്ലി
3. എക്സ്ട്രാവെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു ഗ്രാം
റിക്കോട്ട ചീസ് – 50 ഗ്രാം
ഉപ്പ് – മൂന്നു ഗ്രാം
വെള്ളം – 150 മില്ലി
4. ഒലിവ് ഓയിൽ – അൽപം
5. വെളുത്തുള്ളി – അഞ്ചു ഗ്രാം
സവാള പൊടിയായി അരിഞ്ഞത് – 20 ഗ്രാം
6. കുക്കിങ് ക്രീം – 25 ഗ്രാം
ഉപ്പ്, വറ്റൽമുളകു ചതച്ചത് – പാകത്തിന്
പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – 10 ഗ്രാം
7. വോൾനട്ട് നുറുക്കിയത് – 10 ഗ്രാം
പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – 10 ഗ്രാം
ബേസിൽ ലീവ്സ് –അൽപം
പാകം ചെയ്യുന്ന വിധം
∙ ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വേവിച്ചൂറ്റി വയ്ക്കുക.
∙ സ്പഗറ്റി ഉപ്പിട്ട വെള്ളത്തിൽ വേവിച്ചു കടികൊള്ളുന്ന പരുവത്തിലാക്കി ഊറ്റുക.
∙ വേവിച്ച ബീറ്റ്റൂട്ടും പാസ്ത വേവിച്ച വെള്ളം ഒരു കപ്പും മൂന്നാമത്തെ ചേരുവയും നന്നായി അടിച്ചു സോസ് പരുവത്തിലാക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സവാളയും വഴറ്റിയ ശേഷം ബീറ്റ്റൂട്ട് സോസും ചേർത്തിളക്കുക.
. ചൂടാകുമ്പോൾ സ്പഗറ്റി വേവിച്ചതും ചേർത്തിളക്കി ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങണം.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി ഏഴാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.