സ്വാദൂറും മട്ടൻ കഷ്ണങ്ങൾ പതുക്കെ വേവിച്ചെടുത്ത ഛാ ഗോഷ്ഠ് Discover the Authentic Flavors of Cha Goshth
ഹിമാചൽ പ്രദേശിന്റെ പരമ്പരാഗത നോൺ-വെജ് വിഭവമായ 'ഛാ ഗോഷ്ഠ്', തൈരും കടലമാവും ചേർത്ത പ്രത്യേക ഗ്രേവിയുള്ള മട്ടൺ കറിയാണ്, ഇത് നെയ്ചോറിനൊപ്പം കഴിക്കാൻ അനുയോജ്യമാണ്. 350 ഗ്രാം എല്ലില്ലാത്ത മട്ടൺ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കട്ട തൈര്, സുഗന്ധവ്യഞ്ജനങ്ങൾ (ഏലയ്ക്ക, തഴനയില, കറുവാപ്പട്ട, ഗ്രാമ്പൂ) എന്നിവ മട്ടൺ പുരട്ടി മൂന്ന് മണിക്കൂർ മാറ്റി വയ്ക്കുന്നു. കടുകെണ്ണയിൽ കായം, വറ്റൽമുളക്, മല്ലിപ്പൊടി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റി, അരിഞ്ഞ സവാള കണ്ണാടി പരുവമാകുന്നതുവരെ വഴറ്റിയ ശേഷം, വറുത്ത കടലമാവ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത മിശ്രിതത്തിൽ മാരിനേറ്റ് ചെയ്ത മട്ടൺ ചേർത്ത്, അടച്ചു വെച്ച് ഒരു മണിക്കൂർ ചെറുതീയിൽ വേവിച്ചെടുക്കുന്നതാണ് പാചക രീതി. അവസാനമായി മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.

ഹിമാചൽ പ്രദേശിന്റെ പരമ്പരാഗതമായ ഒരു നോൺ-വെജ് വിഭവമാണ് 'ഛാ ഗോഷ്ഠ്'.സാധാരണ മട്ടൺ കറികളിൽ നിന്ന് വ്യത്യസ്തമായി, തൈരും കടലമാവും ചേർത്ത ഈ ഗ്രേവി ഒരു ഒന്നൊന്നര രുചിയാണ്. നെയ്ചോറിനൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
1. മട്ടൺ (എല്ലില്ലാതെ കഷണങ്ങളാക്കിയത്) – 350 ഗ്രാം
2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
കറുത്ത ഏലയ്ക്ക – രണ്ട്, ചതച്ചത്
വഴനയില – ഒന്ന്
കറുവാപ്പട്ട – മൂന്ന്, ചതച്ചത്
ഗ്രാമ്പൂ – മൂന്ന്, ചതച്ചത്
കട്ടത്തൈര് –അരക്കപ്പ്
ഉപ്പ് –പാകത്തിന്
3. കടുകെണ്ണ– രണ്ടു വലിയ സ്പൂൺ
4. കായംപൊടി – ഒരു നുള്ള്
മല്ലിപ്പൊടി –അര ചെറിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് –അര ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്,അറ്റം പിളർന്നത്
ഇഞ്ചി പൊടിയായി അരിഞ്ഞത്–അര ചെറിയ സ്പൂൺ
5. സവാള അരിഞ്ഞത്– ഒന്നര ചെറിയ സ്പൂൺ
6. കടലമാവ് വറുത്തത് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
മല്ലിപ്പൊടി –അര ചെറിയ സ്പൂൺ
കട്ടത്തൈര് –അരക്കപ്പ്
ഉപ്പ് –പാകത്തിന്
7. മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ മട്ടണിൽ രണ്ടാമത്തെ ചേരുവ പുരട്ടി മൂന്നു മണിക്കൂർ മാറ്റിവയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കണം.
∙ ഇതിലേക്കു സവാള ചേർത്തു വഴറ്റുക. കണ്ണാടിപ്പരുവമാകുമ്പോൾ ആറാമത്തെ ചേരുവയും പുരട്ടി വച്ചിരിക്കുന്ന മട്ടണും ചേർത്തു തുടരെ ഇളക്കണം.
∙ പാത്രം അടച്ചു വച്ചു ചെറുതീയിൽ ഒരു മണിക്കൂർ വേവിക്കുക.
∙ മല്ലിയില കൊണ്ട് ഭംഗിയായി അലങ്കരിച്ചു ചൂടോടെ ചോറിനൊപ്പം വിളമ്പാം.