പനീർ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന സ്വാദിഷ്ടമായ പുലാവാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ലളിതമായ ഉച്ചഭക്ഷണ വിഭവം തയ്യാറാക്കാൻ എളുപ്പമാണ്. പനീർ മസാല പുരട്ടി ടോസ്റ്റ് ചെയ്ത ശേഷം, അരിയും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുന്നു. അവസാനം നാരങ്ങാനീര് ചേർത്ത് ചൂടോടെ വിളമ്പാം.

പനീറിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മേന്മയോടെ തയാറാക്കിയ ഒരു പെർഫെക്റ്റ് ചോറ് വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ലളിതമായ ഉച്ചഭക്ഷണ വിഭവം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
പനീർ -250g
ബസ്മതി അരി - 2 കപ്പ്
ഗ്രീൻ പീസ് - 1/2 കപ്പ്
ക്യാരറ്റ് - 1/2 എണ്ണം
ക്യാപ്‌സികം -1/2 എണ്ണം
തക്കാളി -1/2 എണ്ണം
സവാള - 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1ടേബിൾസ്പൂൺ
പച്ചമുളക് -2
ഉപ്പ് -1ടേബിൾസ്പൂൺ
ഓയിൽ - 2 ടേബിൾസ്പൂൺ
നെയ്യ് - ടേബിൾസ്പൂൺ
നല്ല ജീരകം - 1/2 ടീസ്പൂൺ
ഗ്രാമ്പു-3
ഏലക്ക -3
പട്ട -2 കഷ്ണം
വഴനയില-1
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
മല്ലിപ്പൊടി -1/2 ടീസ്പൂൺ
ചെറുനാരങ്ങ -1

ADVERTISEMENT

തയ്യാറാക്കേണ്ട വിധം
* പനീർ മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കി വെക്കുക.
* അരി കഴുകി വെള്ളത്തിൽ കുതിർത്തു വെക്കുക.
* ക്യാരറ്റ്, ക്യാപ്‌സികം, തക്കാളി ചതുരത്തിൽ മുറിച്ചു വെക്കുക.
* ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് പനീർ ചെറുതായി ടോസ്സ്റ്റ് ചെയ്തെടുക്കാം.
* ബാക്കി ഓയിൽ നെയ് കൂടെ ചേർത്ത് ചൂടാവുമ്പോൾ നല്ല ജീരകവും മുഴുവൻ മസാലകളും ചേർത്തിളക്കുക
* അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, സവാള, പച്ചമുളക് ചേർത്ത് വഴറ്റാം.
* ഗ്രീൻ പീസ്, മുറിച്ചെടുത്ത പച്ചക്കറികൾ കൂടെ ചേർത്ത് വഴറ്റിയതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം.
* അരി വെള്ളം കളഞ്ഞ ശേഷം ചേർത്തിളക്കാം.
* മൂന്ന് കപ്പ്‌ തിളച്ച വെള്ളം കൂടെ ചേർത്തിളക്കി ചെറിയ തീയിൽ വേവിച്ചെടുക്കുക.
* വെള്ളം വറ്റി തുടങ്ങുമ്പോൾ ടോസ്റ്റ് ചെയ്ത പനീറും ചെറുനാരങ്ങാ നീരും കൂടെ ചേർത്ത് മൂടി വെച്ച് മുഴുവനായും വേവിച്ചെടുക്കാം.
* സ്വദിഷ്ടമായ പനീർ പുലാവ് തയ്യാർ...
എല്ലാം കൂടെ ചേർത്തിളക്കി ചൂടോടെ വിളമ്പാവുന്നതാണ്

ADVERTISEMENT
Aromatic Paneer Pulao: A Family Favorite:

Paneer pulao is a delicious rice dish prepared with the goodness of paneer and aromatic spices, making it a perfect meal for both children and adults. This simple lunch recipe involves marinating paneer with chili powder and salt. Rice is washed and soaked, while vegetables like carrots, capsicum, and tomatoes are chopped. Paneer is lightly tossed in oil, and then the remaining oil and ghee are heated to sauté whole spices. Ginger-garlic paste, onions, and green chilies are added and fried until golden. Peas and chopped vegetables are stir-fried with salt. Soaked rice is added and mixed, followed by three cups of hot water, and cooked on low heat. Once the water evaporates, toasted paneer and lemon juice are added, covered, and cooked until fully done. This flavorful paneer pulao is then served hot.

ADVERTISEMENT