തണുപ്പിനെ തോൽപ്പിക്കുന്ന രസം..ആരോഗ്യത്തിനുത്തമം ഈ ’കുരുമുളക് രസം’
ആവശ്യമായ ചേരുവകൾ കുരുമുളക് പൊടി - ഒരു ടീസ്‍പൂൺ ജീരകം - കാൽ ടീസ്‍പൂൺ അരച്ചത്. മഞ്ഞൾപ്പൊടി - കാൽ ടീസ്‍പൂൺ മല്ലിയില - ആവശ്യത്തിന് നെയ്- 10 ഗ്രാം പുളി വെള്ളം - അര ഗ്ലാസ്സ് ശർക്കര - ഒരു ആണി ഉപ്പ് - ആവശ്യത്തിന് കടുക് - അര ടീസ്‌പൂൺ രണ്ടു വലിയ മുളക് കറിവേപ്പില. തയ്യാറാകുന്ന വിധം പുളിവെള്ളവും,

തണുപ്പ് കാലമാകുമ്പോഴേക്കും പനിയും ചുമയും ജലദോഷവും നമ്മുടെ പുറകെ കൂടും. ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങളിൽ നിന്നും പെട്ടെന്ന് മുക്തി നേടാനും തണുപ്പ് കാലങ്ങളിൽ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ ഗുണങ്ങളുള്ള കുരുമുളക് രസം എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ്
ആവശ്യമായ ചേരുവകൾ
കുരുമുളക് പൊടി - ഒരു ടീസ്‍പൂൺ
ജീരകം - കാൽ ടീസ്‍പൂൺ അരച്ചത്.
മഞ്ഞൾപ്പൊടി - കാൽ ടീസ്‍പൂൺ
മല്ലിയില - ആവശ്യത്തിന്
നെയ്- 10 ഗ്രാം
പുളി വെള്ളം - അര ഗ്ലാസ്സ്
ശർക്കര - ഒരു ആണി
ഉപ്പ് - ആവശ്യത്തിന്
കടുക് - അര ടീസ്‌പൂൺ
രണ്ടു വലിയ മുളക്
കറിവേപ്പില.
തയ്യാറാകുന്ന വിധം
പുളിവെള്ളവും, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, എന്നിവ അടുപ്പത്ത് തിളയ്ക്കാൻ വയ്ക്കുക. കുറച്ച് വെള്ളവും ചേർക്കാം. വേവ് പകുതിയായാൽ ശർക്കര ചേര്‍ക്കാം. അതിലേക്ക് ജീരകം അരച്ചത് ചേർക്കുക. തിളച്ചു വരുമ്പോൾ വറവിടുക. (കുരുമുളക് പൊടി ഓരോരുത്തരുടെ ഇഷ്ടം പോലെ ചേര്‍ക്കാം. ജീരകം അരക്കുന്നതിനു പകരം ജീരകപ്പൊടിയും ചേർക്കാം.)
ഇനി മല്ലിയില കൂടി വിതറി ഉപയോഗിക്കാം.
ചൂടോടെ തന്നെ കുടിക്കുന്നതാണ് ഉത്തമം.