നല്ല ഉഴുന്നുവട ചൂടുള്ള തക്കാളി-കായം-കുരുമുളക് രസത്തിൽ നന്നായി കുതിർത്തെടുത്തതാണ് രസവട. എരിവും പുളിയും ഒരുപോലെ നാവിലൂറുന്ന ഒരു വിഭവം. മിക്കവാറും എല്ലാ മലയാളി വീടുകളിലും പ്രിയപ്പെട്ട ഒരു നാലുമണി പലഹാരമാണിത്. ചായയ്ക്കൊപ്പം കഴിക്കാൻ ഇതിലും നല്ലൊരു ചോയ്സ് വേറെയില്ല. ആവശ്യമായ ചേരുവകൾ 1. കടലപ്പരിപ്പ് –

നല്ല ഉഴുന്നുവട ചൂടുള്ള തക്കാളി-കായം-കുരുമുളക് രസത്തിൽ നന്നായി കുതിർത്തെടുത്തതാണ് രസവട. എരിവും പുളിയും ഒരുപോലെ നാവിലൂറുന്ന ഒരു വിഭവം. മിക്കവാറും എല്ലാ മലയാളി വീടുകളിലും പ്രിയപ്പെട്ട ഒരു നാലുമണി പലഹാരമാണിത്. ചായയ്ക്കൊപ്പം കഴിക്കാൻ ഇതിലും നല്ലൊരു ചോയ്സ് വേറെയില്ല.

ആവശ്യമായ ചേരുവകൾ 
1. കടലപ്പരിപ്പ് – ഒരു കപ്പ്
2. പച്ചമുളക് – മൂന്ന്
വറ്റൽമുളക് – നാല്
ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കറിവേപ്പില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
3. കായംപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
രസത്തിന്
5. തുവരപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ
വറ്റൽമുളക് – നാല്
മല്ലി – ഒരു വലിയ സ്പൂൺ
6. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
7. കടുക് – അര ചെറിയ സ്പൂൺ
8. വെളുത്തുള്ളി – അഞ്ച്, അരിഞ്ഞത്
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
9. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
 കായംപൊടി – അര ചെറിയ സ്പൂൺ‌
ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ
വാളൻപുളി പിഴിഞ്ഞത് – ഒരു കപ്പ്
10. കറിവേപ്പില – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പരിപ്പ് കഴുകി രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം.
∙ പരിപ്പ് തരുതരുപ്പായി അരച്ച ശേഷം ചതച്ച കൂട്ടു ചേർത്തിളക്കി കായംപൊടിയും ഉപ്പും ചേർത്തു യോജിപ്പിച്ചു വയ്ക്കണം.
∙ ഇതിൽ നിന്ന് ഉരുളകൾ എടുത്തു വടകളാക്കി, ചൂടായ എണ്ണയിലിട്ടു വറുത്തു കോരി വയ്ക്കുക.
∙ രസം തയാറാക്കാൻ അഞ്ചാമത്തെ ചേരുവ നന്നായി വറുത്തു മിക്സിയിൽ പൊടിച്ചു വയ്ക്കണം.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു മൂപ്പിച്ച ശേഷം എട്ടാമത്തെ ചേരുവ ചേർത്തിളക്കുക. ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന കൂട്ടും ഒൻപതാമത്തെ ചേരുവയും ചേർത്തു നന്നായി തിളപ്പിക്കണം.
∙ പാകത്തിനു കറിവേപ്പിലയും ചേർത്തു വാങ്ങുക.
∙ ഈ രസം കൂട്ടിലേക്കു തയാറാക്കി വച്ചിരിക്കുന്ന വടകളും ചേർത്തിളക്കി ചൂടോടെ വിളമ്പാം. 

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
Step-by-Step Preparation of Rasa Vada:

Rasa Vada is a flavorful Indian snack where crispy urad dal vadas are soaked in a hot and tangy tamarind-based rasam. This spicy and sour delicacy is a beloved tea-time accompaniment in most Malayali households.

ADVERTISEMENT