ചൂടോടെ പഞ്ചാബി സമോസ, മുളകു ബജി, മസാല നിലക്കടല; മൂന്നുതരം മഴപ്പലഹാരങ്ങള് Rainy snacks
പഞ്ചാബി സമോസ 1. മൈദ – ഒന്നരക്കപ്പ് എണ്ണ – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് അയമോദകം – കാൽ ചെറിയ സ്പൂൺ 2. എണ്ണ – രണ്ടു ചെറിയ സ്പൂൺ 3. ഇഞ്ചി–മുളകു പേസ്റ്റ് – ഒരു വലിയ സ്പൂൺ 4. ഗ്രീൻപീസ് വേവിച്ചത് – കാൽ കപ്പ് ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – കാൽക്കിലോ 5. ജീരകം പൊടിച്ചത് –

പഞ്ചാബി സമോസ
1. മൈദ – ഒന്നരക്കപ്പ്
എണ്ണ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
അയമോദകം – കാൽ ചെറിയ സ്പൂൺ
2. എണ്ണ – രണ്ടു ചെറിയ സ്പൂൺ
3. ഇഞ്ചി–മുളകു പേസ്റ്റ് – ഒരു വലിയ സ്പൂൺ
4. ഗ്രീൻപീസ് വേവിച്ചത് – കാൽ കപ്പ്
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – കാൽക്കിലോ
5. ജീരകം പൊടിച്ചത് – അര ചെറിയസ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉണങ്ങിയ മാങ്ങാപ്പൊടി(ആംചൂർ പൗഡർ) – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു നന്നായി
കുഴച്ചു മാവു പരുവത്തിലാക്കി, ഒരു നനഞ്ഞ തുണി കൊണ്ടു മൂടി മാറ്റി വയ്ക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ഇഞ്ചി–മുളകു പേസ്റ്റ് ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാ കുമ്പോൾ, വേവിച്ച പീസും ഉരുളക്കിഴങ്ങും ചേർത്തിളക്കി, മൂന്നു നാലു മിനിറ്റ് ചെറുതീയി ൽ വേവിക്കുക. അഞ്ചാമത്തെ ചേരുവ ചേർ ത്ത് അഞ്ചു മിനിറ്റ് കൂടി വേവിച്ചു വാങ്ങി ചൂടാ റാൻ വയ്ക്കുക.
∙ കുഴച്ചുവച്ചിരിക്കുന്ന മാവ് ആറ് ഉരുളകളാക്കു ക. ഒാരോ ഉരുളയും നാലിഞ്ചു വട്ടത്തിൽ പരത്തി രണ്ടായി മുറിക്കണം. ഒാരോന്നും കോ ൺ ആകൃതിയിലാക്കി ചൂടാറിയ ഫില്ലിങ് നിറ ച്ചു നന്നായി പൊതിയുക.
∙ ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറ മാകും വരെ വറുത്തു കോരുക.
മസാല നിലക്കടല
1. നിലക്കടല – അരക്കിലോ
2. വറ്റൽമുളക് – ആറ്
ഇഞ്ചി – ഒരിഞ്ചു ചതുരകഷണം
വെളുത്തുള്ളി അല്ലി – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു വലിയ നുള്ള്
കായം, ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
3. കടലമാവ് – അരക്കപ്പ്
അരിപ്പൊടി – ഒരു വലിയ സ്പൂൺ
സോഡാപ്പൊടി – രണ്ടു നുള്ള്
കുരുമുളക്, തരുതരുപ്പായി പൊടിച്ചത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ നിലക്കടല അധികം കരുകരുപ്പാകാതെ മൂപ്പിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ അരച്ചു വയ്ക്കുക.
∙ മൂന്നാമത്തെ ചേരുവയും അരപ്പും അല്പം വെ ള്ളം ചേർത്തു കുറുകെ കലക്കുക.
∙ കടല അല്പാല്പം വീതം ഈ മാവിൽ ഇട്ട് ഇളക്കി ചൂടായ എണ്ണയിലിട്ടു കട്ടകെട്ടാതെ വറുത്തുകോരുക.
മുളകു ബജി
1. ബജി മുളക് – 10
2. കടലമാവ് – 100ഗ്രാം
അരിമാവ് – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മസാലപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – വറുക്കാൻ വേണ്ടത്
പാകം ചെയ്യുന്ന വിധം
∙ മുളകു കഴുകിത്തുടച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ ഇഡഡ്‌ലി മാവിന്റെ പാകത്തിൽ കലക്കുക. മുളകു മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കാം.