ക്രൻചി പീനട്ട് ബട്ടർ ബിസ്കറ്റ്

1.    ബ്രൗൺ ഷുഗർ – 75 ഗ്രാം

ADVERTISEMENT

    സ്മൂത്ത്/ക്രൻചി പീനട്ട് ബട്ടർ         – 50 ഗ്രാം

    വെണ്ണ – 50 ഗ്രാം

ADVERTISEMENT

2. മുട്ട – ഒന്ന്

3.    നിലക്കടല – 50 ഗ്രാം,             പൊടിയായി അരിഞ്ഞത്

ADVERTISEMENT

    മൈദ – 100 ഗ്രാം

    ബേക്കിങ് പൗഡർ        – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙    അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙    ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്കു മുട്ട ചേർത്തടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഒരു വിധം കട്ടിയുള്ള മാവു തയാറാക്കണം.

∙    മാവ് ഒരേ വലുപ്പത്തിലുള്ള 25 ഉരുളകളാക്കി വയ്ക്കുക.

∙    ബേക്കിങ് ഷീറ്റ് നിരത്തിയ ബേക്കിങ് ട്രേയി ൽ അകലം വിട്ട് ഓരോ ഉരുളയും നിരത്തുക.

∙    ഒരു ഫോർക്കിന്റെ മുള്ളു കൊണ്ട് ഓരോ ബിസ്കറ്റിന്റെയും മുകളിൽ അമർത്തി പാടു വരുത്തണം. ഫോർക്ക് മൈദയിൽ മുക്കിയെടുത്തശേഷം ബിസ്കറ്റിൽ അമർത്താനായി ഉപയോഗിച്ചാൽ മാവ് ഒട്ടിപ്പിടിക്കില്ല.

∙    ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 18 – 20 മിനിറ്റ് അല്ലെങ്കിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക.

∙ വയർ റാക്കിലേക്കു മാറ്റി ചൂടാറിയ ശേഷം ഉപയോഗിക്കാം.

ജിൻജർ സ്‌നാപ് കുക്കീസ്

1.    ഉപ്പുള്ള വെണ്ണ – 170 ഗ്രാം

    ഡാർക്ക് ബ്രൗൺ ഷുഗർ – 100 ഗ്രാം

    പഞ്ചസാര – 100 ഗ്രാം

2.    ശർക്കര/തേൻ – 80 ഗ്രാം

    മുട്ട – ഒന്ന്

    വനില എസ്സൻസ്         – അര ചെറിയ സ്പൂൺ

3.    മൈദ – 260 ഗ്രാം

    ബേക്കിങ് സോഡ        – അര ചെറിയ സ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    കറുവാപ്പട്ട പൊടിച്ചത് – മൂന്നു ഗ്രാം

    ചുക്കുപൊടി – നാലു ഗ്രാം

    ഗ്രാമ്പൂ പൊടിച്ചത് – ഒരു നുള്ള്

4.    പഞ്ചസാര – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙    ഒന്നാമത്തെ ചേരുവ അടിച്ചു മയപ്പെടുത്തിയതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തടിച്ചു യോജിപ്പിക്കുക.

∙    മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്കു യോജിപ്പിച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കി 40 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

∙    അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙    നന്നായി തണുത്ത മാവു പുറത്തെടുത്ത് ഒരിഞ്ചു വലുപ്പമുള്ള ഉരുളകളാക്കണം. 

∙    രണ്ടു ബേക്കിങ് ട്രേകളിൽ ബേക്കിങ് ഷീറ്റ് നിരത്തി വയ്ക്കുക.

∙    ഓരോ മാവ് ഉരുളകളും പഞ്ചസാരയിൽ പൊതിഞ്ഞു ബേക്കിങ് ട്രേയിൽ നിരത്തി മെല്ലേ ഒന്നമര‍്‍ത്തുക. ഒരോ കുക്കീസും തമ്മിൽ ര ണ്ടിഞ്ച് അകലം ഉണ്ടായിരിക്കണം. 

∙    ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക. അധികനേരം ബേക്ക് ചെയ്താൽ കൂടുതൽ കരുകരുപ്പാകും.

ബ്രൂക്കീസ്

1.    ഡാർക്ക് ചോക്‌ലെറ്റ് – 350 ഗ്രാം

    വെണ്ണ – 45 ഗ്രാം

2.    കോൺഫ്‌ളോർ – 80 ഗ്രാം

    ബേക്കിങ് പൗഡർ        – ഒരു ചെറിയ സ്പൂൺ‌‌

    മുട്ട – മൂന്ന്

    വനില എസ്സൻസ്         – ഒരു ചെറിയ സ്പൂൺ

3.    ചോക്‌ലെറ്റ് ചിപ്സ് – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

∙    അവ്ൻ 1800C ൽ  ചൂടാക്കിയിടുക.

∙    ഒന്നാമത്തെ ചേരുവ ഒരു ചെറിയ ബൗളിലാക്കി തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കുക. നന്നായി ഉരുകിയ ശേഷം ചൂടാറാനായി മാറ്റി വയ്ക്കുക.

∙    രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അ ടിച്ചു മയപ്പെടുത്തുക. ഇതിലേക്കു ചൂടാറിയ ചോക്‌ലെറ്റ് വെണ്ണ മിശ്രിതം ചേർത്തു യോജിപ്പിക്കുക.

∙    ബേക്കിങ് ഷീറ്റ് നിരത്തിയ ബേക്കിങ് ട്രേയിൽ ഓരോ സ്പൂൺ വീതം മിശ്രിതം വച്ച്, ഓരോന്നിലും ഏതാനും ചോക്‌ലെറ്റ് ചിപ്സ് വിതറി അമർത്തി വ യ്ക്കണം.

∙    ചൂടാക്കിയിട്ടിരിക്കുന്ന അവ്നി ൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക.

റെസിപ്പി- Tia Rubin, Kochi

English Summary:

Peanut Butter Biscuit recipe is easy to make at home. These delicious recipes include Crunchy Peanut Butter Biscuit, Ginger Snap Cookies, and Brookies.

ADVERTISEMENT