കറുമുറെ കൊറിക്കാന്‍ ചൗവരി ചീവ്ട; സൂപ്പര്‍ രുചിയില്‍
1. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
2. വലിയ ചൗവരി – ഒരു കപ്പ്
3. പച്ചമുളക് – നാല്, പിളര്‍ന്നത്
കറിവേപ്പില – 10 ഇതള്‍
വറ്റല്‍മുളക് – ഒന്ന്–രണ്ട്, രണ്ടാക്കിയത്
4. നിലക്കടല വറുത്തത് – അരക്കപ്പ്
കശുവണ്ടിപ്പരിപ്പ് വറുത്തത് – അരക്കപ്പ്
ഉണക്കമുന്തിരി വറുത്തത് – കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്
പനംചക്കര പൊടിച്ചത് – ഒരു വലിയ സ്പൂണ്‍/ പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചൗവരി ചേര്‍ത്ത് ഏതാനും മിനിറ്റ് വറുക്കുക. ചൗവരി വലുതായി അകവും പുറവും കരുകരുപ്പാകുന്നതാണ് പാകം.
∙ ഇത് ഒരു ടിഷ്യു പേപ്പറില്‍ നിരത്തണം.
∙ ഇതേ എണ്ണയില്‍ മൂന്നാമത്തെ ചേരുവ വറുക്കണം. ഇതും ടിഷ്യു പേപ്പറില്‍ നിരത്തണം.
∙ ഒരു ബൗളില്‍ ചൗവരി വറുത്തതും മൂന്നാമത്തെ ചേരുവ വറുത്തതും നാലാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു വിളമ്പാം. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുകയുമാവാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പൂർണിമ ശങ്കർ, പാലാരിവട്ടം, കൊച്ചി