ചായക്കൊപ്പം ഇനി നട്സ് ചേർത്ത അടയുടെ മധുരമാകാം..
സ്വാദിഷ്ഠമായ ഗോതമ്പു ഇലയടയിൽ അണ്ടിപരിപ്പ് ചേർത്തുണ്ടാക്കാം
ആവശ്യമായ ചേരുവകൾ
ഗോതമ്പു പൊടി -1 കപ്പ്
നാളികേരം - 1 കപ്പ്
നെയ്യ് - 1 ടീസ്പൂൺ
അണ്ടിപരിപ്പ് - 20 ഗ്രാം
ഏലക്കപൊടി - 2 ടേബിൾ സ്പൂൺ
ശർക്കര പൊടിച്ചത് - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫില്ലിങ് തയാറാക്കാനായി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചിരകിയ തേങ്ങയും, അണ്ടിപരിപ്പും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.. അതിലേക്ക് ശർക്കര പൊടിച്ചതും ചേർത്ത് ഇളക്കുക. ശേഷം തണുക്കാനായി മാറ്റി വെയ്ക്കാം..
മറ്റൊരു പാത്രത്തിൽ ഗോതമ്പു പൊടി ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കി കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനെക്കാൾ അയവിൽ കുഴച്ചെടുക്കുക.. ഒരു 5 മിനുറ്റ് മാറ്റിവെക്കുക..
കുഴച്ച മാവിൽ നിന്ന് നിന്നും ആവശ്യനുസരണം മാവെടുത്ത് ഇലയിൽ പരത്തി വയ്ക്കുക. ഒരു ഭാഗത്തായി ഫില്ലിംഗ് വച്ചു ഇല മടക്കുക. ഇഡ്ഡലി പാത്രത്തിൽ വച്ചു ആവി കയറ്റി 15 തൊട്ടു 20 മിനിറ്റ് വേവിച്ചെടുക്കുക....
ആവി പറക്കുന്ന ഇലയട തയ്യാറായി..