ലെമൺ ചിക്കൻ കാസറോൾ ഉണ്ടെങ്കിൽ ഇനി സ്റ്റാർട്ടർ രുചികരമാക്കാം
ആവശ്യമായ ചേരുവകൾ 1. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ 2. ചിക്കന്റെ തുടഭാഗം – 6 അല്ലെങ്കിൽ ചിക്കന്റെ നെഞ്ചുഭാഗം – 4 3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 4. വെളുത്തുള്ളി – അഞ്ച് അല്ലി 5. സവാള – ഒരു വലുത്, അരിഞ്ഞത് 6. സ്വീറ്റ് പാപ്‌രികപൗഡർ – രണ്ടു വലിയ സ്പൂൺ മൈദ – രണ്ടു വലിയ സ്പൂൺ 7. നാരങ്ങാനീര്,

ആവശ്യമായ ചേരുവകൾ
1. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
2. ചിക്കന്റെ തുടഭാഗം – 6
അല്ലെങ്കിൽ
ചിക്കന്റെ നെഞ്ചുഭാഗം – 4
3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4. വെളുത്തുള്ളി – അഞ്ച് അല്ലി
5. സവാള – ഒരു വലുത്, അരിഞ്ഞത്
6. സ്വീറ്റ് പാപ്‌രികപൗഡർ – രണ്ടു വലിയ സ്പൂൺ
മൈദ – രണ്ടു വലിയ സ്പൂൺ
7. നാരങ്ങാനീര്, നാരങ്ങത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്
തൈം – ആവശ്യത്തിന്
8. ചിക്കൻ സ്റ്റോക്ക് – അര ലീറ്റർ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 220 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ഇതിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ചിക്കന്റെ ഇരുവശങ്ങളും ബ്രൗൺ നിറമാക്കുക.
∙ ചിക്കൻ കോരി മാറ്റിയ ശേഷം വെളുത്തുള്ളി ചേർത്തു വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്കു മൈദയും സ്വീറ്റ് പാപ്‌രികയും ചേർത്ത് വീണ്ടും ഒരു മിനിറ്റ് വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ ചേർത്തിളക്കുക.
∙ ഇതിലേക്ക് സ്റ്റോക്ക് ഒഴിച്ച ശേഷം ചിക്കൻ കഷണങ്ങളും ചേർത്തു തിളപ്പിക്കുക. ഇത് ഒരു അവ്ൻ പ്രൂഫ് ഡിഷിലേക്കു മാറ്റിയ ശേഷം മൂടി വച്ച് ഏകദേശം 40 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചതിനും വേവിച്ച പച്ചക്കറികൾ വെണ്ണയിൽ വഴറ്റിയതിനും ഒപ്പമോ ബട്ടർ റൈസിനും പച്ചക്കറികൾക്കും ഒപ്പമോ വിളമ്പാം.
Anila Ninan, Kochi