രുചികരമായ വഴുതനങ്ങ വിഭവം; ഓബെർജിൻ വിത് ചില്ലി & സോയാസോസ്
വഴുതനങ്ങ, ചില്ലി, സോയാസോസ് എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണിത്. വഴുതനങ്ങ കഷണങ്ങളാക്കി എണ്ണയിൽ വഴറ്റിയെടുത്ത്, പിന്നീട് ചില്ലി, സോയാസോസ്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർന്ന സോസിൽ കുക്ക്ഡ് ചെയ്താണ് ഇത് തയ്യാറാക്കുന്നത്. ഇത് ചോറിന്റെയോ ഫ്രൈഡ് റൈസിന്റെയോ കൂടെ കഴിക്കാൻ പറ്റിയ ഒരു

വഴുതനങ്ങ, ചില്ലി, സോയാസോസ് എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണിത്. വഴുതനങ്ങ കഷണങ്ങളാക്കി എണ്ണയിൽ വഴറ്റിയെടുത്ത്, പിന്നീട് ചില്ലി, സോയാസോസ്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർന്ന സോസിൽ കുക്ക്ഡ് ചെയ്താണ് ഇത് തയ്യാറാക്കുന്നത്. ഇത് ചോറിന്റെയോ ഫ്രൈഡ് റൈസിന്റെയോ കൂടെ കഴിക്കാൻ പറ്റിയ ഒരു സൈഡ് ഡിഷാണ്.
ആവശ്യമായ ചേരുവകൾ
1. വലിയ വഴുതനങ്ങ – 300 ഗ്രാം, മുക്കാൽ ഇഞ്ചു വലുപ്പമുള്ള ചതുരക്കഷണങ്ങളാക്കിയത്
2. വെജിറ്റബിൾ ഓയിൽ – മൂന്നു വലിയ സ്പൂൺ
3.സവാള – ഒരു ഇടത്തരം, വളയങ്ങളായി മുറിച്ചത്
4.സോയാസോസ് – അഞ്ചു വലിയ സ്പൂൺ
സ്വീറ്റ് ചില്ലി സോസ് – ഒരു വലിയ സ്പൂൺ
പഞ്ചസാര – ഒരു വലിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – രണ്ടു വലിയ സ്പൂൺ
വൈറ്റ് വിനിഗർ – ഒരു വലിയ സ്പൂൺ
തായ് ചില്ലി – ഒന്ന്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
5. സ്പ്രിങ് അണിയൻ – രണ്ട്, തീപ്പെട്ടിക്കമ്പു വലുപ്പത്തിൽ അരിഞ്ഞത്
തായ് ബേസിൽ/ പുതിനയില – ഒരു വലിയ സ്പൂൺ
6. റോസ്റ്റഡ് നിലക്കടല – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ വഴുതനങ്ങ ഒരു പാത്രത്തിലാക്കി അടച്ച് മൈക്രോവേവില്‍ വച്ച് ഹൈ മോഡിൽ രണ്ടു മിനിറ്റ് വേവിക്കുക.
∙ എണ്ണ ചൂടാക്കി സവാള വളയങ്ങൾ വഴറ്റി ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ വഴുതനങ്ങ ചേർത്തു വഴറ്റുക.
∙ നാലാമത്തെ ചേരുവ മിക്സിയിൽ ഒന്നു കറക്കിയെടുത്തതും ചേർത്തിളക്കുക.
∙ രണ്ടു മിനിറ്റ് ഇളക്കി സോസ് കുറുകി വഴുതനങ്ങയിൽ പൊതിഞ്ഞിരിക്കുന്ന പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി ഉടൻ തന്നെ വിളമ്പാനുള്ള പാത്രത്തിലാക്കണം.
∙ മുകളിൽ നിലക്കടല വിതറി വിളമ്പാം.
∙ വഴുതനങ്ങ മൈക്രോവേവിൽ വേവിക്കുന്നതിനു പകരമായി ആവിയിൽ വേവിക്കുകയുമാവാം.
Ramani John Mathew, Kuwait