പയറ്റുണ്ട, മുന്തിരിക്കൊത്ത്‌ എന്നും അറിയപ്പെടുന്നു, ഇത് കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. മധുരമുള്ള, ആരോഗ്യകരമായ കേരളീയ പലഹാരമാണ് പയറ്റുണ്ട. ഇത് സാധാരണയായി വൈകുന്നേരത്തെ ചായയോടൊപ്പമോ ലഘുഭക്ഷണമായോ ആണ് കഴിക്കുന്നത്. ആവശ്യമായ ചേരുവകൾ 1. ചെറുപയർ – ഒന്നരക്കപ്പ് 2. പുഴുക്കലരി – ഒന്നരക്കപ്പ് 3.

പയറ്റുണ്ട, മുന്തിരിക്കൊത്ത്‌ എന്നും അറിയപ്പെടുന്നു, ഇത് കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. മധുരമുള്ള, ആരോഗ്യകരമായ കേരളീയ പലഹാരമാണ് പയറ്റുണ്ട. ഇത് സാധാരണയായി വൈകുന്നേരത്തെ ചായയോടൊപ്പമോ ലഘുഭക്ഷണമായോ ആണ് കഴിക്കുന്നത്.
ആവശ്യമായ ചേരുവകൾ 
1. ചെറുപയർ – ഒന്നരക്കപ്പ്
2. പുഴുക്കലരി – ഒന്നരക്കപ്പ്
3. ശർക്കര – കാൽക്കിലോ
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
5. ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ
6. നെയ്യ് – രണ്ടു വലിയ സ്പൂൺ
7. അരിപ്പൊടി – അരക്കപ്പ്
    മൈദ – മുക്കാൽ കപ്പ്
    വെള്ളം – ഒന്നരക്കപ്പ്
    ഉപ്പ് – ഒരു നുള്ള്
8. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ചുവടു കട്ടിയുള്ള ചീനച്ചട്ടിയിൽ ചെറുപയർ  ഇട്ട് ചൂടാക്കുക. മൂക്കുമ്പോൾ വാങ്ങി അരകല്ലിൽ വച്ചു ചതച്ച് തൊലി കളഞ്ഞ ശേഷം മിക്സിയിൽ തരുതരുപ്പായി പൊടിക്കുക.
∙ പുഴുക്കലരി അൽപനേരം കുതിർത്ത ശേഷം കഴുകി വാരി വെള്ളം വറ്റി പോകാൻ വയ്ക്കുക. ഇത് പയർ ചൂടാക്കിയ ചീനച്ചട്ടിയിലിട്ടു വറുക്കുക. അരി മൊരിഞ്ഞു വരുമ്പോൾ മിക്സിയിൽ തരുതരുപ്പായി പൊടിക്കുക.
∙ ശർക്കരയിൽ ഒന്നരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക. ഇതിൽ ഒന്നര വലിയ സ്പൂൺ പാൽ ഒഴിച്ചു തിളച്ചു വരുമ്പോൾ മുകളിലെ കറുത്ത പത മാറ്റണം.
∙ ഇതിലേക്കു തേങ്ങ ചേർത്തിളക്കി ഒരു നൂൽ പരുവമാകുമ്പോൾ വാങ്ങി പയറുപൊടിയും  അരി പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർത്തു വീണ്ടും ഇളക്കി വാങ്ങുക.
∙ ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി മാറ്റി വയ്ക്കണം. അൽപം നെയ്യ് കൈയിൽ പുരട്ടിയ ശേഷം ഉരുട്ടിയാൽ പറ്റിപ്പിടിക്കില്ല.
∙ ഏഴാമത്തെ ചേരുവ കട്ടിയില്ലാതെ കലക്കിയതിൽ ഉരുളകൾ മുക്കിയ ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരാം.

ADVERTISEMENT

Gracy Cherian, Pathanamthitta 

ADVERTISEMENT
ADVERTISEMENT