വൈകുന്നേരങ്ങളിലെ ചായക്കോപ്പകൾക്കൊപ്പം ഒരു കിടിലൻ കോമ്പിനേഷൻ- ക്വിക്ക് സോസേജ് റോൾ
ക്രിസ്പിയായ പഫ് പേസ്ട്രിക്കുള്ളിൽ മസാല ചേർത്ത സോസേജ് നിറച്ച് ബേക്ക് ചെയ്തെടുത്ത വിഭവമാണിത്. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം. ഒരു സ്നാക്ക് ആയും പാർട്ടി ഫുഡ് ആയും ഇത് ഉപയോഗിക്കാം. ആവശ്യമായ ചേരുവകൾ 1. സോസേജ് – അരക്കിലോ 2. എണ്ണ – പാകത്തിന് 3. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വെളുത്തുള്ളി – നാല്

ക്രിസ്പിയായ പഫ് പേസ്ട്രിക്കുള്ളിൽ മസാല ചേർത്ത സോസേജ് നിറച്ച് ബേക്ക് ചെയ്തെടുത്ത വിഭവമാണിത്. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം. ഒരു സ്നാക്ക് ആയും പാർട്ടി ഫുഡ് ആയും ഇത് ഉപയോഗിക്കാം.
ആവശ്യമായ ചേരുവകൾ
1. സോസേജ് – അരക്കിലോ
2. എണ്ണ – പാകത്തിന്
3. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. മൈദ – രണ്ടു കപ്പ്
പഞ്ചസാര പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
6. വെണ്ണ – 20 ഗ്രാം
7. പാൽ – ഏകദേശം ഒരു കപ്പ്
8. മുട്ട – ഒന്ന്, മെല്ലേ അടിച്ചത്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ സോസേജ് തിളയ്ക്കുന്ന വെള്ളത്തിലിട്ടു വേവിച്ചെടുക്കണം.
∙ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റിയ ശേഷം സോസേജും പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റി മാറ്റിവയ്ക്കുക.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞതിൽ വെണ്ണ ചേർത്തു ഞെരടി യോജിപ്പിക്കണം. ഇതിലേക്കു പാകത്തിനു പാൽ ചേർത്തു കുഴച്ചു മയവുള്ള മാവു തയാറാക്കുക.
∙ ഈ മാവ് പൊടി തൂവിയ തട്ടിൽ നല്ല മയം വരും വരെ കുഴച്ച ശേഷം മൂന്നു മില്ലി മീറ്റർ കനത്തിൽ പരത്തുക.
∙ ഇത് 8cm x 9cm വലുപ്പത്തിൽ മുറിച്ചു വയ്ക്കണം. അറ്റത്ത് അൽപം വെള്ളം പുരട്ടണം.
∙ ഇനി ഓരോ സോസേജും എടുത്ത് ഓരോ കഷ്ണം മാവിൽ വച്ചു ചുരുട്ടി, അറ്റം അമർത്തി ഒട്ടിക്കുക.
∙ ഇതു മയം പുരട്ടിയ ബേക്കിങ് ട്രേയിൽ നിരത്തി റോളുകളുടെ മുകളിൽ മുട്ട ബ്രഷ് ചെയ്ത്, ഓരോ റോളിന്റെയും മുകളിൽ മൂന്നിടത്തായി വരഞ്ഞു വയ്ക്കുക.
∙ വിളമ്പുന്നതിനു തൊട്ടു മുന്‍പ് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ബ്രൗൺ നിറമാകണം.
∙ ഓരോ സോസേജ് റോളും രണ്ടായി മുറിച്ചു വിളമ്പുക.