മലബാറിന്റെ സ്വന്തം രുചിക്കൂട്ട്; സ്വാദിഷ്ടമായ ഉന്നക്കായ
പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന സ്വാദിഷ്ടമായ പലഹാരമാണ് ഉന്നക്കായ. തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർന്നുളള ഉന്നക്കായയുടെ രുചി ഒരിക്കൽ കഴിച്ചവർ മറക്കില്ല. മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ആവശ്യമായ സാധനങ്ങൾ അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2 ഏലയ്ക്ക - 3

പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന സ്വാദിഷ്ടമായ പലഹാരമാണ് ഉന്നക്കായ. തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർന്നുളള ഉന്നക്കായയുടെ രുചി ഒരിക്കൽ കഴിച്ചവർ മറക്കില്ല. മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആവശ്യമായ സാധനങ്ങൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2
ഏലയ്ക്ക - 3
ഉണക്കമുന്തിരി - ആവശ്യത്തിന്
തേങ്ങ ചിരകിയത് - 1 കപ്പ്
പഞ്ചസാര - 2 ടേബിൾസ്പൂൺ
എണ്ണ - 1 കപ്പ്
തയ്യാറാക്കുന്ന വിധം
. പഴം പുഴുങ്ങിയെടുത്ത് തണുക്കാൻ വെയ്ക്കുക.
. പഞ്ചസാര പാനിയുണ്ടാക്കി, അതിലേക്ക് ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
. പുഴുങ്ങിയ പഴത്തിന്റെ നാര് കളഞ്ഞ് നന്നായി ഉടച്ചെടുക്കുക.
. ഇതൊരു ഉരുളയാക്കി ഉരുട്ടി കൈയിൽ എണ്ണ തടവിയ ശേഷം കൈവെളളയിൽ വെച്ച് പരത്തുക.
. ഇതിനകത്ത് തേങ്ങ - പഞ്ചസാര മിശ്രിതം ആവശ്യത്തിന് നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക. .
. ഇതുപോലെ എല്ലാം ഉരുട്ടി എടുത്ത ശേഷം എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുക്കണം.
. തവിട്ട് നിറമാകുന്നതുവരെ മൊരിയണം. ചായയുടെയോ കാപ്പിയുടെയോ കൂടെ വിളമ്പാം.