തുരുതുരാ കുറേ കഴിക്കാൻ തോന്നും; ഈ പഴം നിറച്ചത് മാത്രം
മലബാർ മേഖലയിലെ വളരെ പ്രശസ്തമായ ഒരു പലഹാരമാണ് പഴം നിറച്ചത്. കുറഞ്ഞ ചേരുവകൾ കൊണ്ട് 10-15 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഹെൽത്തി സ്നാക്ക്. നേന്ത്രപ്പഴം വട്ടത്തിലോ, നീളത്തിലോ മുറിച് തേങ്ങ, പഞ്ചസാര, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്ത മിശ്രിതം നിറച്ച്,

മലബാർ മേഖലയിലെ വളരെ പ്രശസ്തമായ ഒരു പലഹാരമാണ് പഴം നിറച്ചത്. കുറഞ്ഞ ചേരുവകൾ കൊണ്ട് 10-15 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഹെൽത്തി സ്നാക്ക്. നേന്ത്രപ്പഴം വട്ടത്തിലോ, നീളത്തിലോ മുറിച് തേങ്ങ, പഞ്ചസാര, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്ത മിശ്രിതം നിറച്ച്, മൈദ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന സ്വാദിഷ്ടമായ വിഭവമാണിത്. വൈകുന്നേരത്തെ ചായക്കടിയായും നോമ്പ് തുറയ്ക്കും ഇത് നല്ലൊരു ഓപ്ഷനാണ്.
ആവശ്യമായ ചേരുവകൾ
നല്ല പഴുത്ത നേന്ത്രപ്പഴം - 4-5 എണ്ണം
തേങ്ങ ചിരകിയത് - 1/2 കപ്പ്
പഞ്ചസാര - 3 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഉണക്കമുന്തിരി - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂൺ
നെയ്യ് - ആവശ്യത്തിന്
മൈദ - 1 കപ്പ്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഫില്ലിംഗ് തയ്യാറാക്കാൻ നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുക്കുക. ഇതിലേക്ക് ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
. സ്റ്റഫിങ്ങിന് വേണ്ടി പഴം തൊലിയോടെ നീളത്തിൽ ഒരു വശം കീറി കുരുക്കൾ നീക്കം ചെയ്യുക. വറുത്തുവെച്ച തേങ്ങാക്കൂട്ട് പഴത്തിനുള്ളിൽ നിറയ്ക്കുക.
. മൈദ വെള്ളത്തിൽ കലക്കി അല്പം ഉപ്പും മധുരവും ചേർത്ത് ദോശമാവിനേക്കാൾ അല്പം കട്ടിയുള്ള മിശ്രിതമാക്കുക.
. സ്റ്റഫ് ചെയ്ത പഴം വട്ടത്തിൽ മുറിച്ചോ അല്ലാതെയോ ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ/ നെയ്യിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
. രുചികരമായ പഴം നിറച്ചത് തയ്യാർ.