തട്ടുകടകളിലും ചായക്കടകളിലും മാത്രം കിട്ടുന്ന ആ സ്പെഷ്യൽ രുചി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന തനി നാടൻ വിഭവം. വെളിച്ചെണ്ണയിൽ വറക്കുമ്പോൾ ഉയരുന്ന ആ തനതായ മണം, കൂടെ കറിവേപ്പിലയുടെയും മുളകിന്റെയും രുചി ചേരുമ്പോൾ മുട്ട പൊരി അസാധ്യമാണ്. ആവശ്യമായ ചേരുവകൾ 1. മുട്ട – നാല് 2. മൈദ – മുക്കാൽ കപ്പ്

 തട്ടുകടകളിലും ചായക്കടകളിലും മാത്രം കിട്ടുന്ന ആ സ്പെഷ്യൽ രുചി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന തനി നാടൻ വിഭവം. വെളിച്ചെണ്ണയിൽ വറക്കുമ്പോൾ ഉയരുന്ന ആ തനതായ മണം, കൂടെ കറിവേപ്പിലയുടെയും മുളകിന്റെയും രുചി ചേരുമ്പോൾ മുട്ട പൊരി അസാധ്യമാണ്. 

ആവശ്യമായ ചേരുവകൾ 
1. മുട്ട – നാല്
2. മൈദ – മുക്കാൽ കപ്പ്
നെയ്യ് – ഒരു ചെറിയ സ്പൂൺ
ഉപ്പ്, വെള്ളം – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
4. സവാള – രണ്ട്, അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – ഒരു വലിയ സ്പൂൺ
5. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മുട്ട പുഴുങ്ങി, ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു മാവു തയാറാക്കി വയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി മുട്ടയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.
∙ കുഴച്ച മാവ് ചപ്പാത്തി പോലെ പരത്തി ഓരോന്നിലും അൽപം വീതം ഫില്ലിങ് വച്ചു പൊതിഞ്ഞെടുക്കണം. ചൂടായ എണ്ണയിൽ വറുത്തു കോരി വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
Authentic Mutta Pori Recipe from Kerala:

Mutta Pori is a beloved Kerala snack, celebrated for its irresistible flavor reminiscent of traditional tea shop delicacies. This easy-to-make dish, featuring spiced egg filling encased in a crispy dough and fried in coconut oil, promises a taste that will have you craving more.