കേരളത്തിന്റെ പരമ്പരാഗത മധുര പലഹാരങ്ങളിലൊന്നാണ് ഒരപ്പം. ശർക്കരയും തേങ്ങാപ്പാലും ചേർത്ത അരിപ്പൊടി കുറുക്കിയെടുത്ത്, മുകളിൽ കനൽ വെച്ച് ചുട്ടെടുക്കുന്ന ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇന്നും പല വീടുകളിലും വിശേഷദിവസങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. ആവശ്യമായ ചേരുവകൾ 1.അരിപ്പൊടി വറുത്തത് –

കേരളത്തിന്റെ പരമ്പരാഗത മധുര പലഹാരങ്ങളിലൊന്നാണ് ഒരപ്പം. ശർക്കരയും തേങ്ങാപ്പാലും ചേർത്ത അരിപ്പൊടി കുറുക്കിയെടുത്ത്, മുകളിൽ കനൽ വെച്ച് ചുട്ടെടുക്കുന്ന ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇന്നും പല വീടുകളിലും വിശേഷദിവസങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്.

ആവശ്യമായ ചേരുവകൾ 
1.അരിപ്പൊടി വറുത്തത് – അരക്കപ്പ്
ശർക്കര ഉരുക്കിയത് – ഒരു കപ്പ്
തേങ്ങാപ്പാൽ – മൂന്നു കപ്പ്
ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
2.നെയ്യ് – രണ്ടു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ കട്ട കെട്ടാതെ യോജിപ്പിച്ചു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വയ്ക്കുക.
∙ ചെറുതീയില്‍ വച്ചു തുടരെയിളക്കണം.
∙ നന്നായി കുറുകി വരുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും ഇളക്കുക.
∙ പാത്രത്തിൽ നിന്നു വിട്ടു വരുന്ന പരുവമാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു മുകൾവശം നിരത്തുക.
∙ 20 മിനിറ്റ് അനക്കാതെ വച്ചു ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം. 

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
The Sweet Delight of Orappam: A Kerala Tradition:

Orappam is a traditional sweet delicacy from Kerala, made with rice flour, jaggery, and coconut milk, then baked with hot coals on top for a unique taste. This rich and flavorful sweet continues to be an essential part of special occasions in many households, offering a delightful culinary experience.

ADVERTISEMENT