തൊലി കളയാത്ത ഉഴുന്ന്, അരി, ശർക്കര, നല്ലെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ആരോഗ്യകരവും പരമ്പരാഗതവുമായ ഒരു വിഭവമാണ് ഉഴുന്ന് കളി. അസ്ഥികളുടെയും പേശികളുടെയും ബലത്തിന് വളരെ ഉത്തമം ആവശ്യമായ ചേരുവകൾ കറുത്ത ഉഴുന്ന് - 1കപ്പ് പച്ചരി - 2 ടേബിൾ സ്പൂൺ ശർക്കര -1 കപ്പ് നല്ലെണ്ണ - 1/4 - 1/2കപ്പ് ഏലയ്ക്കാപ്പൊടി

തൊലി കളയാത്ത ഉഴുന്ന്, അരി, ശർക്കര, നല്ലെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ആരോഗ്യകരവും പരമ്പരാഗതവുമായ ഒരു വിഭവമാണ് ഉഴുന്ന് കളി.  അസ്ഥികളുടെയും പേശികളുടെയും ബലത്തിന് വളരെ ഉത്തമം 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
കറുത്ത ഉഴുന്ന് - 1 കപ്പ് 
പച്ചരി - 2 ടേബിൾ സ്പൂൺ
ശർക്കര -1 കപ്പ് 
നല്ലെണ്ണ - 1/4 - 1/2 കപ്പ് 
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
വെള്ളം - 3 കപ്പ് 
നെയ്യ് -1-2 ടേബിൾ സ്പൂൺ 

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഒരു പാനിൽ ഉഴുന്നും പച്ചരിയും ഇട്ട് കുറഞ്ഞ തീയിൽ നല്ല മണം വരുന്നത് വരെ വറുത്തെടുക്കുക. ശേഷം ചൂടാറാൻ വെക്കുക.
. ചൂടാറിയ ഉഴുന്നും അരിയും മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് അരിച്ചെടുക്കുന്നത് നല്ലതാണ്.
. ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.
. അരിച്ചെടുത്ത ശർക്കരപ്പാനി ചൂടാറുന്നതിന് മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന ഉഴുന്ന് പൊടി ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കുക.
. ഈ കൂട്ട് അടുപ്പത്ത് വെച്ച് കുറഞ്ഞ തീയിൽ നിർത്താതെ ഇളക്കുക. കൂട്ട് കുറുകി വരുമ്പോൾ കുറച്ച് വീതം നല്ലെണ്ണ ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം.
. കൂട്ട് ചീനച്ചട്ടിയിൽ ഒട്ടാതെ ഉരുണ്ട് വരുമ്പോൾ ഏലയ്ക്കാപ്പൊടിയും നെയ്യും ചേർക്കുക. കൈ നനച്ച് തൊട്ടുനോക്കിയാൽ കയ്യിൽ ഒട്ടുന്നില്ലെങ്കിൽ കളി തയ്യാറായി എന്ന് മനസ്സിലാക്കാം.
. ചൂടോടെയോ അല്ലെങ്കിൽ തണുത്ത ശേഷമോ ചെറിയ ഉരുളകളാക്കി ഇത് കഴിക്കാവുന്നതാണ്. 
.  ഇതിന്റെ നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ കുറച്ച് നല്ലെണ്ണ ഒഴിച്ച് വിളമ്പുന്നതാണ് രീതി.

ADVERTISEMENT
Simple Steps to Make Authentic Uzhunnu Kali at Home:

Uzhunnu Kali is a healthy and traditional South Indian sweet made with black urad dal, rice, jaggery, and sesame oil, offering significant benefits for bone and muscle strength. This nutritious snack is a delicious way to incorporate wholesome ingredients into your diet.

ADVERTISEMENT