ബേക്കറിയിലെ ഹൽവയെ വെല്ലുന്ന റാഗി ഹൽവ
റാഗിയിൽ ധാരാളം കാൽസ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഹെൽത്തി വിഭവമാണിത്. കൂടാതെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് നോക്കുന്നവർക്കും കഴിക്കാൻ അനുയോജ്യവുമാണിത്. ആവശ്യമായ ചേരുവകൾ 1. റാഗി – 250 ഗ്രാം 2. നെയ്യ് – അഞ്ചു വലിയ സ്പൂൺ പാൽ – ഒരു കപ്പ്

റാഗിയിൽ ധാരാളം കാൽസ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഹെൽത്തി വിഭവമാണിത്. കൂടാതെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് നോക്കുന്നവർക്കും കഴിക്കാൻ അനുയോജ്യവുമാണിത്.
ആവശ്യമായ ചേരുവകൾ
1. റാഗി – 250 ഗ്രാം
2. നെയ്യ് – അഞ്ചു വലിയ സ്പൂൺ
പാൽ – ഒരു കപ്പ്
ശർക്കര – 100 ഗ്രാം, പൊടിച്ചത്
3. ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ
4. കശുവണ്ടിപ്പരിപ്പ് –ആറ്–ഏഴ്, അരിഞ്ഞത്
തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ റാഗി ആറ്–എട്ടു മണിക്കൂർ കുതിർത്ത ശേഷം വെള്ളം ചേർത്ത് അരച്ച് അരിച്ചു വയ്ക്കുക.
∙ മുകളിൽ തെളിയുന്ന വെള്ളം ഊറ്റി മാറ്റിയ ശേഷം അടിയിലുള്ള റാഗി എടുത്തു വയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു കുറുക്കി പാനിൽ പറ്റിപ്പിടിക്കാത്ത പരുവത്തിൽ വാങ്ങി ഏലയ്ക്കാപ്പൊടി ചേർത്തിളക്കണം.
∙ ഇതു നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ചു പരത്തുക
∙ മുകളിൽ കശുവണ്ടിപ്പരിപ്പും തേങ്ങയും കൊണ്ട് അലങ്കരിച്ചു ചൂടാറിയ ശേഷം കഷണങ്ങളാക്കി വിളമ്പാം.