അവക്കാഡോ ലെമൺ ടാർട്ട്, നാരങ്ങയുടെ ട്വിസ്റ്റിനൊപ്പം അവക്കാഡോയുടെ ക്രീമി മാജിക്
ഹൃദയാരോഗ്യത്തിന് മികച്ച ഗുണങ്ങളുള്ള നല്ല കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ അവക്കാഡോയും, വിറ്റാമിൻ സി നിറഞ്ഞ നാരങ്ങയും ചേർന്ന ഈ ടാർട്ട് ആരോഗ്യപ്രദമായ ഒരു സ്നാക്കാണ്. ആവശ്യമായ ചേരുവകൾ 1. കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം പിസ്ത – 100ഗ്രാം 2. ഉണങ്ങിയ തേങ്ങ ചുരണ്ടിയത് – 50 ഗ്രാം ഈന്തപ്പഴം അരി കളഞ്ഞത്

ഹൃദയാരോഗ്യത്തിന് മികച്ച ഗുണങ്ങളുള്ള നല്ല കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ അവക്കാഡോയും, വിറ്റാമിൻ സി നിറഞ്ഞ നാരങ്ങയും ചേർന്ന ഈ ടാർട്ട് ആരോഗ്യപ്രദമായ ഒരു സ്നാക്കാണ്.
ആവശ്യമായ ചേരുവകൾ
1. കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം
പിസ്ത – 100 ഗ്രാം
2. ഉണങ്ങിയ തേങ്ങ ചുരണ്ടിയത് – 50 ഗ്രാം
ഈന്തപ്പഴം അരി കളഞ്ഞത് – 10 ഗ്രാം
നാരങ്ങാത്തൊലി – അര ചെറിയ സ്പൂൺ
3. അവക്കാഡോ – 100 ഗ്രാം
4. തേൻ – 100 ഗ്രാം
നാരങ്ങാത്തൊലി – 10 ഗ്രാം
നാരങ്ങാനീര് – 10 മില്ലി
പാകം ചെയ്യുന്ന വിധം
∙ കശുവണ്ടിപ്പരിപ്പും പിസ്തയും മിക്സിയിൽ ഒന്നോ രണ്ടോ തവണ കറക്കിയെടുക്കുക.
∙ ഇതിലേക്ക് ഉണങ്ങിയ തേങ്ങ ചുരണ്ടിയത്,ഈന്തപ്പഴം അരി കളഞ്ഞത്, നാരങ്ങാത്തൊലി എന്നിവ ചേർത്ത് തരുതരുപ്പായി അരച്ചെടുക്കണം.
∙ ഇതൊരു ടാർട്ട് മോൾഡിലാക്കി ആകൃതി വരുത്തി വയ്ക്കുക.
∙ അവക്കാഡോ കുരു കളഞ്ഞ് ഉള്ളിലുള്ള ഭാഗം എടുത്തു വയ്ക്കണം.
∙ ഇത് നാലാമത്തെ ചേരുവ ചേർത്തു മയത്തിൽ അരച്ചെടുക്കുക.
∙ അവക്കാഡോ മിശ്രിതം തയാറാക്കിയ ഓരോ ടാർട്ട് ബേസിലും നിറച്ചു വിളമ്പാം.