കാളന് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ എന്നു തോന്നിപ്പോകും റെസിപ്പി!
കാളൻ 1.ചേന, വലിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ് പച്ചക്കായ, വലിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ് കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് വെള്ളം – ഒരു കപ്പ് 2.കട്ടത്തൈര് – രണ്ടു കപ്പ്, ഉടച്ചത് 3.തേങ്ങ ചുരണ്ടിയത് –

കാളൻ
1.ചേന, വലിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
പച്ചക്കായ, വലിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – ഒരു കപ്പ്
2.കട്ടത്തൈര് – രണ്ടു കപ്പ്, ഉടച്ചത്
3.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
ജീരകം – മുക്കാൽ ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്
4.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
5.കടുക് – അര ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
6.വറ്റൽമുളക് – മൂന്ന്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വേവിച്ചു വെള്ളം വറ്റിക്കുക.
∙കഷണങ്ങൾ വെന്ത ശേഷം തീ കുറച്ചു തൈരു ചേർത്തു കൈയെടുക്കാതെ തുടരെയിളക്കി കുറുക്കുക.
∙തൈരു പകുതിയായി വറ്റുമ്പോൾ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി വീണ്ടും ഇളക്കി കുറുക്കി അടുപ്പിൽ നിന്നു മാറ്റുക.
∙ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും ഉലുവയും പൊട്ടിച്ചശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു കാളനിൽ ഒഴിക്കുക.