മുറ്റത്തെ പപ്പായയും അടുക്കളയിലെ ചെറുപയറും, കിടിലൻ കോംബോ
വിറ്റാമിനുകളുടെ കലവറയായ പപ്പായയും പ്രോട്ടീൻ സമ്പുഷ്ടമായ ചെറുപയറും ചേർത്തൊരു ആരോഗ്യകരമായ വിഭവം. തനി നാടൻ ശൈലിയിൽ തേങ്ങയും ചിരവി ചേർത്താണ് ഈ തോരൻ തയ്യാറാക്കുന്നത്. ആവശ്യമായ ചേരുവകൾ 1. ചെറുപയർ – കാൽ കപ്പ് 2. പപ്പായ പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ് 3. ഉപ്പ് – പാകത്തിന് 4. തേങ്ങ ചുരണ്ടിയത് –അരക്കപ്പ്

വിറ്റാമിനുകളുടെ കലവറയായ പപ്പായയും പ്രോട്ടീൻ സമ്പുഷ്ടമായ ചെറുപയറും ചേർത്തൊരു ആരോഗ്യകരമായ വിഭവം. തനി നാടൻ ശൈലിയിൽ തേങ്ങയും ചിരവി ചേർത്താണ് ഈ തോരൻ തയ്യാറാക്കുന്നത്.
ആവശ്യമായ ചേരുവകൾ
1. ചെറുപയർ – കാൽ കപ്പ്
2. പപ്പായ പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
3. ഉപ്പ് – പാകത്തിന്
4. തേങ്ങ ചുരണ്ടിയത് –അരക്കപ്പ്
വെളുത്തുള്ളി – രണ്ട് അല്ലി
ജീരകം – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
5. വെളിച്ചെണ്ണ/എണ്ണ– രണ്ടു വലിയ സ്പൂൺ
6. ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
കടുക് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ ചെറുപയർ പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.
∙ പയർ വെന്തു വരുമ്പോൾ പപ്പായ ചേർത്തു വേവിച്ച ശേഷം ഉപ്പു ചേർത്തു വെള്ളം വറ്റിച്ചെടുക്കണം.
∙ നാലാമത്തെ ചേരുവ ചതച്ചു വയ്ക്കുക.
∙ ചട്ടിയിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിക്കുക.
∙ ഇതിലേക്ക് അരപ്പു ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പപ്പായയും പയറും ചേർത്തു യോജിപ്പിക്കണം.
∙ ചൂടോടെ വിളമ്പാം.