വയറിനെ ശുദ്ധമാക്കാൻ രുചികരമായ വാഴപ്പിണ്ടി തോരൻ
വീട്ടിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ഫൈബർ ധാരാളമടങ്ങിയ വിഭവമാണ് വാഴപ്പിണ്ടി വൻപയർ തോരൻ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ 1. തേങ്ങ– ഒന്നിന്റെ പകുതി, ചുരണ്ടിയത് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ജീരകം – മുക്കാൽ ചെറിയ സ്പൂൺ വെളുത്തുള്ളി – നാല് അല്ലി

വീട്ടിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ഫൈബർ ധാരാളമടങ്ങിയ വിഭവമാണ് വാഴപ്പിണ്ടി വൻപയർ തോരൻ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
1. തേങ്ങ– ഒന്നിന്റെ പകുതി, ചുരണ്ടിയത്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ജീരകം – മുക്കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി
വറ്റൽമുളക് – ഒന്ന്
2. വെളിച്ചെണ്ണ– ഒരു വലിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – ഒന്ന്
ചുവന്നുള്ളി– രണ്ട്, വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
4. വാഴപ്പിണ്ടി നാരു കളഞ്ഞ് അരിഞ്ഞത്– അഞ്ചു കപ്പ്
5. ഉപ്പ് – പാകത്തിന്
6. വൻപയർ കുതിർത്തു വേവിച്ചത്– ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചു വയ്ക്കുക.
∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ താളിച്ചു മാറ്റി വയ്ക്കുക.
∙ ഇതേ എണ്ണയിൽ വാഴപ്പിണ്ടി ചേർത്തു 10 മിനിറ്റ് ഇളക്കിയ ശേഷം ഉപ്പു ചേർത്ത് അടച്ചുവച്ചു വേവിക്കുക.
∙ വാഴപ്പിണ്ടി വെന്ത ശേഷംവൻപയറും അരപ്പും ചേർത്ത് ചെറുതീയിൽ അൽപസമയം അടച്ചുവച്ച ശേഷം ചിക്കിത്തോർത്തി എടുക്കണം.
∙ ഇതിലേക്കു കടുകു താളിച്ചതു ചേർത്ത് ഇളക്കി വാങ്ങാം.