മാമ്പഴക്കാലം കഴിഞ്ഞാലും കാളന്റെ ഓർമ്മകൾ മാഞ്ഞുപോകില്ല The Irresistible Flavor of Mango Kalen
ഈ ലേഖനം "മാമ്പഴക്കാളൻ" എന്ന പേരിൽ അറിയപ്പെടുന്ന ഒരു നാടൻ വിഭവത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. പഴുത്ത നാടൻ മാമ്പഴം, കട്ടിയുള്ള തൈര്, അരച്ച തേങ്ങ, കുരുമുളക് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവത്തിന്റെ രുചിയെക്കുറിച്ചാണ് ഇത് പ്രധാനമായും പറയുന്നത്. ലേഖനത്തിൽ മാമ്പഴക്കാളൻ തയ്യാറാക്കുന്നതിനുള്ള വിശദമായ പാചകക്കുറിപ്പും ആവശ്യമായ ചേരുവകളുടെ അളവും ഉൾപ്പെടുത്തിയിട്ടുണ്ട്. മാങ്ങ വേവിച്ച ശേഷം തേങ്ങ അരച്ചത് ചേർത്ത്, ശേഷം തൈര് കൂട്ടിച്ചേർത്ത്, കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തുള്ള വറവ് മുകളിൽ വിതറി തയ്യാറാക്കുന്ന ഈ വിഭവം ചൂട് ചോറിനൊപ്പം വിളമ്പാം.

നാവിൻതുമ്പിൽ കപ്പലോടിക്കുന്ന നമ്മുടെ സ്വന്തം മാമ്പഴക്കാളൻ. പഴുത്ത നാട്ടുമാമ്പഴവും, കട്ടിയുള്ള തൈരും, അരച്ച തേങ്ങയും, എരിവുള്ള കുരുമുളകും ചേരുമ്പോൾ ഉണ്ടാകുന്ന അസാധ്യ രുചി.
ആവശ്യമായ ചേരുവകൾ
പഴുത്ത മാങ്ങ - 6 എണ്ണം (തൊലി കളഞ്ഞത്)\
പച്ചമുളക് - 4 എണ്ണം (അരിഞ്ഞത്)
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മുളകുപൊടി -1 ടീസ്പൂൺ
ശർക്കര/ പഞ്ചസാര - 1 ടേബിൾസ്പൂൺ
വെള്ളം - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത് -1 കപ്പ്
ജീരകം - ½ ടീസ്പൂൺ
വെളുത്തുള്ളി - 3 അല്ലി
കട്ടത്തൈര് - 1½ കപ്പ്
ഉലുവപ്പൊടി - ¼ ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉലുവ - ¼ ടീസ്പൂൺ
വറ്റൽ മുളക് -3 എണ്ണം
കറിവേപ്പില - 1 തണ്ട്
തയ്യാറാക്കുന്ന വിധം
. ഒരു പാത്രത്തിൽ തൊലി കളഞ്ഞ മാങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ശർക്കര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. പാത്രം മൂടിവെച്ച് ഇടത്തരം തീയിൽ മാങ്ങ നന്നായി മൃദുവാകുന്നത് വരെ വേവിക്കുക.
. മാങ്ങ വേവുന്ന സമയത്ത്, ചിരകിയ തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി മഷിപോലെ അരച്ചെടുക്കുക.
. മാങ്ങ വെന്തു വരുമ്പോൾ തയ്യാറാക്കിവെച്ച തേങ്ങ അരപ്പ് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.
. ഇത് ഒരു മിനിറ്റ് തിളപ്പിച്ച് പച്ചമണം മാറിയ ശേഷം തീ നന്നായി കുറയ്ക്കുക.
. ശേഷം നന്നായി ഉടച്ചു വെച്ചിരിക്കുന്ന കട്ടത്തൈര് ഇതിലേക്ക് ഒഴിച്ച് തുടർച്ചയായി ഇളക്കുക.
. കറി അധികം തിളച്ചു പോകരുത്, തൈര് പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇതിനു മുകളിലേക്ക് വറുത്തു പൊടിച്ച ഉലുവപ്പൊടി തൂവുക.
. മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.
. ഈ വറവ് കറിയിലേക്ക് ഒഴിച്ച് പാത്രം 10 മിനിറ്റ് മൂടിവെക്കുക.
. സ്വാദിഷ്ടമായ മാമ്പഴ കാളൻ തയ്യാർ. ഇത് ചൂടു ചോറിനൊപ്പം വിളമ്പാം.