ഈ ലേഖനം, നാടൻ രുചിക്കൂട്ടുകളോടെ, കാന്താരിമുളകിന്റെ എരിവ് കൂട്ടിച്ചേർത്ത് തയ്യാറാക്കുന്ന കിടിലൻ ഇടിച്ചക്ക കാന്താരിത്തോരനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇടിച്ചക്ക, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് ചതച്ചെടുക്കുന്നു. തുടർന്ന്, കാന്താരിമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ച് വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് വറുത്തെടുക്കുന്നു. ഇതിലേക്ക് വേവിച്ച ഇടിച്ചക്ക ചേർത്ത് വേവിച്ച ശേഷം, ചുരണ്ടിയ തേങ്ങ ചേർത്ത് വെള്ളം വറ്റിച്ചെടുക്കുന്നു. ഒടുവിൽ, കടുക്, വറ്റൽമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ഉപയോഗിച്ച് താളിച്ച് സ്വാദിഷ്ടമായ തോരൻ വിളമ്പുന്നു.

നാടൻ രുചിയിൽ അല്പം എരിവ് കൂട്ടി തയ്യാറാക്കിയ കിടിലൻ ഇടിച്ചക്ക കാന്താരിത്തോരൻ. കാന്താരിയുടെ പ്രത്യേക എരിവ് ഇതിനെ കൂടുതൽ രുചികരമാക്കുന്നു

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ഇടിച്ചക്ക – രണ്ടു കപ്പ്
2. മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. കാന്താരിമുളക് – അഞ്ച്
വെളുത്തുള്ളി – അഞ്ച് അല്ലി
ചുവന്നുള്ളി – ആറ്
4. വെളിച്ചെണ്ണ– രണ്ടു വലിയ സ്പൂണ്‍
5. കറിവേപ്പില – രണ്ടു തണ്ട്
6. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
7. വെളിച്ചെണ്ണ– ഒരു വലിയ സ്പൂണ്‍
8. കടുക് – അര ചെറിയ സ്പൂണ്‍
9. വറ്റല്‍മുളക് – ഒന്ന്, മുറിച്ചത്
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഇടിച്ചക്ക ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്നു വേവിച്ചൂറ്റി വയ്ക്കുക. ഇത് ഇടികല്ലില്‍ വച്ചു ചതച്ചെടുക്കണം.
∙ മൂന്നാമത്തെ ചേരുവ ഇടികല്ലില്‍ വച്ചു തരുതരുപ്പായി ചതയ്ക്കുക.
∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കാന്താരി മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ വഴറ്റുക. നല്ല മണം വന്ന് ഇളം ഗോള്‍ഡന്‍ നിറമാകുന്നതാണ് പാകം.
. കറിവേപ്പിലയും ചേര്‍ത്തിളക്കണം.
∙ ഇതിലേക്ക് വേവിച്ചു വച്ച ഇടിച്ചക്ക ചേര്‍ത്ത് നന്നായി കുടഞ്ഞു യോജിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് വേവിക്കുക.
∙ തേങ്ങ ചുരണ്ടിയതു ചേര്‍ത്തു മെല്ലേയിളക്കി മൂന്നു മിനിറ്റ് തേങ്ങയുടെ വെള്ളം വലിഞ്ഞു മണം വരുന്നതു വരെ വേവിക്കണം.
∙ അടുപ്പില്‍ നിന്നു വാങ്ങിയ ശേഷം ഉപ്പു പാകത്തിനാക്കുക.
∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകുപൊട്ടിച്ച ശേഷം ഒന്‍പതാമത്തെ ചേരുവ ചേര്‍‌ത്തു താളിച്ചു വിളമ്പാം.

ADVERTISEMENT
Delicious Spicy Jackfruit Thoran with Kanthari Chilies:

Spicy Jackfruit Thoran is a flavorful traditional Kerala dish that offers a delightful kick from fresh Kanthari chilies. This recipe combines tender unripe jackfruit with the fiery zest of Kanthari chilies, garlic, and shallots, creating a unique and delicious side dish.