രസകാളൻ എന്നത് കേരളീയ സദ്യകളിലെ ഒഴിച്ചുകൂടാനാവാത്തതും ഏറെ ആരോഗ്യദായകവുമായ ഒരു കറിയാണ്. ഇതിനായി മത്തൻ, കുമ്പളങ്ങ, ചേന, പച്ചക്കായ തുടങ്ങിയ പച്ചക്കറികൾ ചെറുതായി അരിഞ്ഞ് വേവിച്ചെടുക്കുന്നു. ഇതിലേക്ക് പുളിവെള്ളവും, മഞ്ഞൾപ്പൊടി, മുളകുപൊടി, ശർക്കര, ഉപ്പ് എന്നിവയും ചേർത്ത് വേവിക്കുന്നു. പിന്നീട് തേങ്ങ, ഉണക്കമുളക്, ജീരകം എന്നിവ അരച്ചതും പുളിച്ച തൈരും ചേർത്ത് കറി കുറുകിവരുമ്പോൾ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തുള്ള താളിപ്പ് ഒഴിച്ച് തയ്യാറാക്കുന്നതാണ് ഈ രുചികരമായ വിഭവം.

തൈരും പുളിയും ചേർത്ത് തയ്യാറാകുന്ന സദ്യകളിൽ വളരെ പ്രധാനപ്പെട്ട ഒരു കറിയാണ് രസകാളൻ. ആരോഗ്യകരവും ലളിതവുമായ ഒരു കിടിലൻ കറി

ADVERTISEMENT

ആവശ്യമായ ചേരുവകൾ
. പച്ചക്കറികൾ മത്തൻ, കുമ്പളങ്ങ, ചേന, പച്ചക്കായ - 2 കപ്പ് (നുറുക്കിയത്)
. പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ പിഴിഞ്ഞെടുത്തത്
. തൈര് / മോര് (പുളിയുള്ളത്) - 1 കപ്പ്
. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
. മുളക്പൊടി - 1 ടീസ്പൂൺ
. ശർക്കര - ചെറിയ കഷ്ണം
. ഉപ്പ് - ആവശ്യത്തിന്
അരപ്പിന് ആവശ്യമായവ
. തേങ്ങ ചിരകിയത് - 1 കപ്പ്
. ഉണക്കമുളക് - 3-4 എണ്ണം
. ജീരകം - 1/4 ടീസ്പൂൺ
താളിക്കാൻ
. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
. കടുക് - 1/2 ടീസ്പൂൺ
. വറ്റൽ മുളക് - 1 എണ്ണം
. കറിവേപ്പില - അല്പം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് പാത്രത്തിൽ എടുത്ത് കുറച്ചു വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ്, പുളി വെള്ളം, ശർക്കര എന്നിവ ചേർത്ത് വേവാൻ വെക്കുക.
. ഒരു ചെറിയ പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഉണക്കമുളക് എന്നിവ വറുത്തെടുക്കുക.
. ഇത് ചൂടാറിയ ശേഷം തേങ്ങയും ജീരകവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. പച്ചക്കറി നന്നായി വെന്തു കഴിയുമ്പോൾ അരച്ചു വെച്ച തേങ്ങാക്കൂട്ടും ബാക്കി തൈരും ചേർളള മിശ്രിതം ഇതിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.
. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച് കറിയിലേക്ക് ഒഴിക്കുക.

ADVERTISEMENT
Easy Rasakalan Recipe for Your Next Sadya:

Rasakalan is a quintessential curry in Kerala's sadya, celebrated for its health benefits and simple preparation. This spiced yogurt and tamarind-based dish features a medley of vegetables like pumpkin, ash gourd, yam, and raw banana. The curry is brought together with a freshly ground paste of coconut, dry chilies, and cumin, enhanced by a tempering of mustard seeds, dry red chilies, and curry leaves. A touch of jaggery and salt balances the flavors, creating a delightful and nutritious accompaniment to rice. The cooking process involves simmering vegetables with tamarind and spices before incorporating the coconut paste and yogurt. Finally, a fragrant tempering is added to elevate the dish, making Rasakalan a must-try for authentic Kerala flavors.

ADVERTISEMENT