പച്ചക്കറികളുടെ ഗുണവും രുചിയും നിറഞ്ഞ നാടൻ മിക്സ്ഡ് വെജിറ്റബിൾ തോരൻ Delicious Mixed Vegetable Thoran Recipe
വിവിധതരം പച്ചക്കറികളും നാടൻ തേങ്ങയും ജീരകവും മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയ മസാലക്കൂട്ടുകളും ചേർത്ത് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഒരു നാടൻ വിഭവമാണ് മിക്സ്ഡ് വെജിറ്റബിൾ തോരൻ. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച്, അരിഞ്ഞെടുത്ത പച്ചക്കറികൾ വഴറ്റിയെടുത്ത്, ശേഷം ചുരണ്ടിയ തേങ്ങയും ജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും ചേർത്ത് പാകത്തിന് ഉപ്പും മസാലകളും ചേർത്ത് ആവികയറ്റി എടുക്കുന്ന ഈ തോരൻ ചോറിനൊപ്പം കഴിക്കാൻ വളരെ നല്ലതാണ്.

വിവിധതരം പച്ചക്കറികളും നാടൻ തേങ്ങയും ജീരകവും ചേർത്ത് തയാറാക്കിയ സ്വാദിഷ്ടമായ മിക്സ്ഡ് വെജിറ്റബിൾ തോരൻ. ചോറിനൊപ്പം കഴിക്കാൻ ഏറ്റവും മികച്ചൊരു നാടൻ വിഭവം.
ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ – 50 ഗ്രാം
2. കടുക് – അര ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – മൂന്ന്
കറിവേപ്പില – രണ്ടു തണ്ട്
3. ഗ്രീന്‍പീസ് കുതിര്‍ത്തു വേവിച്ചത് – ഒരു പിടി
കാബേജ് – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
കാരറ്റ് – രണ്ട്, പൊടിയായി അരിഞ്ഞത്
ബീന്‍സ് – നാല്, പൊടിയായി അരിഞ്ഞത്
4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – രണ്ട്
5. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
6. കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ വെളിച്ചെണ്ണയില്‍ രണ്ടാമത്തെ ചേരുവ താളിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റണം.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചതച്ചതു ചേര്‍ത്തു വഴറ്റുക.
∙ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കി ആവി വരുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം.