രുചിയിലും പോഷകത്തിലും മുന്നിൽ, നാടൻ സ്റ്റൈൽ സോയ പൊട്ടറ്റോ ഫ്രൈ Homemade Soya-Potato Fry - A Flavorful Recipe
സോയാ-ഉരുളക്കിഴങ്ങ് ഫ്രൈ ചോറിനും കഞ്ഞിക്കും വളരെ രുചികരമായ ഒരു സൈഡ് ഡിഷ് ആണ്, ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇതിനായി സോയാ ചങ്ക്സ് ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് കുതിർത്ത് ചെറുതായി അരിയുക, ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വറുത്തെടുക്കുക. ശേഷം ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റി മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് മണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞ സോയയും വറുത്ത ഉരുളക്കിഴങ്ങും ചേർത്ത് മസാലകൾ നന്നായി യോജിപ്പിച്ച് കുറഞ്ഞ തീയിൽ മൊരിഞ്ഞു വരുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.

ചോറിനും കഞ്ഞിക്കും വളരെ രുചികരമായ ഒരു സൈഡ് ഡിഷാണ് സോയ-ഉരുളക്കിഴങ്ങ് ഫ്രൈ. ഇത് എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
സോയാ ചങ്ക്സ് - 1 കപ്പ്
ഉരുളക്കിഴങ്ങ് - 2 എണ്ണം
സവാള - 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ചെറിയ സ്പൂൺ
മുളകുപൊടി - 1 ചെറിയ സ്പൂൺ
ഗരം മസാല - 1/2 ചെറിയ സ്പൂൺ
കുരുമുളകുപൊടി - 1 ചെറിയ സ്പൂൺ
എണ്ണ, ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
. സോയാ ചങ്ക്സ് ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് 10 മിനിറ്റ് കുതിർത്ത ശേഷം പിഴിഞ്ഞ് എടുത്തു ചെറുതായി അരിയുക.
.ഒരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വറുത്തു കോരുക.
. അതേ പാനിൽ സവാള, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക.
. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നതുവരെ ഇളക്കുക.
. അരിഞ്ഞു വെച്ച സോയയും വറുത്ത ഉരുളക്കിഴങ്ങും ഇതിലേക്ക് ചേർക്കുക.
. മസാലകൾ നന്നായി യോജിപ്പിച്ച് കുറഞ്ഞ തീയിൽ മൊരിഞ്ഞു വരുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക